അത് തീരുമാനിച്ചു, അല്‍പ്പം സമയമെടുത്തു!!! വിഡി സവര്‍ക്കറെ കുറിച്ച് സിനിമ ഒരുങ്ങുന്നെന്ന് രാമസിംഹന്‍

പുഴ മുതല്‍ പുഴ വരെ ചിത്രത്തിന് ശേഷം വിഡി സവര്‍ക്കറെ കുറിച്ച് സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും എന്ന് രാമസിംഹന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ചോദിച്ചിരുന്നു. ഇതിന് ല്‍ കൈയ്യടിച്ചും പരിഹസിച്ചും നിരവധിപേര്‍ കമന്റ് ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് സവര്‍ക്കറെ ചരിത്ര പുരുഷനാക്കി സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് രാമസിംഹന്‍ അറിയിച്ചത്. ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കും.

പക്ഷേ അത് തീരുമാനിച്ചു, അല്‍പ്പം സമയമെടുത്തു കൃത്യമായ ഒരു ഘടനയുണ്ടാക്കണം, എന്നിട്ട് ഏത് രീതിയില്‍ അത് ആവിഷ്‌കാരം നടത്തണമെന്ന് തീരുമാനമെടുക്കാം..
ചരിത്രത്തില്‍ അവഹേളിച്ചു ചെറുതാക്കാന്‍ ശ്രമിച്ചവര്‍ തന്നെ പറയണം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന്..സവര്‍ക്കര്‍ അനുഭവിച്ച ജയില്‍ പീഡനത്തിനുപരിയായി സവര്‍ക്കര്‍ ദേശത്തിന് നല്‍കിയ സംഭാവന അതിന്റെ മൂല്യങ്ങള്‍ തന്നെയാണ് പഠിക്കേണ്ടത്,
രാഷ്ട്ര ശില്‍പ്പികളെ സ്വന്തമായി സൃഷ്ടിച്ചെടുത്തു പ്രതിഷ്ഠിച്ച നെഹ്റുവിന്റെയും, കമ്യുണിസ്റ്റ്കാരുടെയും ഇന്ത്യയെ കണ്ടെത്തെലല്ല പകരം യഥാര്‍ത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാക്കേണ്ട സമയമായിരിക്കുന്നു..

നാം ഗ്രേറ്റ് എന്ന് വിളിച്ചാരാധിച്ച ബഫൂണുകളല്ല ഇന്ത്യയുടെ ഗതി നിര്‍ണ്ണയിച്ചത് എന്ന് തിറിച്ചറിയപ്പെടണം,..കുഴിച്ചുമൂടപ്പെട്ട ചരിത്രമാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്തു ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടത് എന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്…

ഭാരതത്തിന്റെ ശില്‍പ്പികളെ പരിഹസിക്കുന്ന പാക്കിസ്ഥാനി ജീനുകള്‍ക്ക് അത്തരത്തിലാണ് മറുപടി പറയേണ്ടത്…
ഇറങ്ങിത്തിരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല..
ഇറങ്ങാന്‍ ഒരു മനസ്സുണ്ടായാല്‍ മതി ബാക്കിയെല്ലാം വന്നു ചേരും..
ഇക്കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൂര്‍ണ്ണമായും ധന സമ്പാദനത്തിനായി സിനിമകളും പ്ലാന്‍ ചെയ്യുന്നു ധനമില്ലാതെ മുന്‍പോട്ട് പോവാനാവില്ലല്ലോ.?? എന്നാണ് സംവിധായകന്‍ കുറിച്ചത്.

മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കി രമാസിംഹന്‍ സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് 3 നാണ് തിയറ്ററുകളില്‍ എത്തിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ പൊതുജനത്തില്‍ നിന്നും പണം സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തിയത് തലൈവാസല്‍ വിജയ് ആയിരുന്നു.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

41 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago