ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് രാമായണ. രാമനും സീതയുമായി രണ്‍ബീറും സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. 700 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് തിവാരിയാണ്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’ ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമൊരുങ്ങുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം വന്‍ തുകയാണ് ചിത്രത്തിനായി താരങ്ങള്‍ കൈപ്പറ്റുന്നത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി രണ്‍ബിര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമായിരുന്നു രണ്‍ബിറിന്.
സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബീറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് സായിയുടേതെങ്കിലും താരവും പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ താരത്തിന്റെ പ്രതിഫലം 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു.
വിഎഫ്എക്സില്‍ ഓസ്കാര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ആദ്യഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…