ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിച്ച് നടി രംഭ- കുടുംബവുമൊത്തുള്ള ചിത്രം വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രംഭ. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കുടുംബത്തോടൊപ്പം കാനഡയിലാണ് താരം താമസം. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് പോയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രംഭ.

ഇതിന്റെ ചിത്രങ്ങള്‍ രംഭ തന്റെ ആരാധകരുമായി പങ്കുവച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബഹാമസിലേക്ക് ഒരു ഫാമിലി ട്രിപ്പ്.. രസകരമായ നിമിഷങ്ങള്‍.. ഇതായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളും രംഭ പങ്കുവച്ചിട്ടുണ്ട്.

2011 ലായിരുന്നു രംഭയുടെ വിവാഹം. വിവാഹ ശേഷം ചില ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായി എത്തിയെങ്കിലും സിനിമകളിലൊന്നും അധികം സജീവമായിരുന്നില്ല രംഭ. കാനഡയിലെ ബിസിനസുകാരനായ ശ്രീലങ്കന്‍ സ്വദേശി ഇന്ദ്രകുമാര്‍ പദ്മനാഭനാണ് താരത്തിന്റെ ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

മലയാളത്തില്‍ ആകെ എട്ട് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലുമാണ് രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്.

Gargi

Recent Posts

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

41 mins ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

3 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

3 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

4 hours ago

പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.…

4 hours ago

അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ…

4 hours ago