തന്റെ അച്ഛനാണ് വില്ലൻ! വിവാഹം കഴിഞാണു തനിക്ക് ആ കാര്യം മനസിലായത്; വെളിപ്പെടുത്തി രംഭ

ഒരു കാലത്തു  തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന  നടിയായിരുന്നു രംഭ. അക്കാലത്തെ  സെൻസേഷനായിരുന്നു  രംഭ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ രംഭയ്ക്ക് കഴിഞ്ഞു.  കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ. വിവാഹതോടെയാണ് രംഭ അഭിനയ രം​ഗം വിട്ടത്. കാനഡയിൽ ബിസിനസ് കാരനായ  ഇന്ദ്രകുമാ‍ർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ഇവർക്കുണ്ട്. ഒരു തമിഴ് മാദ്ധ്യവുമായുള്ള അഭിമുഖത്തിൽ കുടുംബജീവിതത്തെക്കുറിച്ച് സംസാാരിക്കുകയാണ് രംഭ. വിവാഹം കഴിഞ്ഞ നാളുകളിൽ തനിക്ക് കുക്കിം​ഗ് അറിയില്ലായിരുന്നെന്ന് , എല്ലാം പതിയെ പതിയെ പഠിച്ചെടുത്തു  തന്റെ   ഭർത്താവ് എല്ലാ ഭക്ഷണവും കഴിക്കുന്ന ആളാണ്  രംഭ പറയുന്നു. എന്തും  അഡ്ജസ്റ് ചെയ്യും, ഭക്ഷണത്തിനു ഇന്നത് വേണമെന്ന യാതൊരു  നിർബന്ധം ഒന്നുമില്ല . ഒന്നുമില്ലായെങ്കിൽ  ഓൺലൈനിൽ ഭക്ഷണം  ഓർഡർ ചെയ്യും. തന്നോടും അപ്പോൾ  എന്തെങ്കിലും വേണോ എന്ന് ചോദിക്കുമെന്നും രംഭ പറയുന്നു.

വിവാഹം കഴിഞ്ഞ ശേഷമാണ്  തന്റെ  അച്ഛൻ ആണ്   വി ല്ലനെന്ന് മനസിലാക്കി,  എങ്ങനെയാണ് അച്ഛനെപോലെയൊരുമനുഷ്യന്റെ കൂടെ ജീവിക്കുന്നെന്ന് അമ്മയോട്  ചോദിക്കുമെന്നും രംഭ പറയുന്നു. ഭക്ഷണകാര്യത്തിലൊക്കെ അച്ഛന് ഒരുപാട് നിർബന്ധങ്ങൾ ഉണ്ടെന്നാണ് രംഭ പറയുന്നത്.  അച്ഛന് ചൂടുള്ള ഭക്ഷണം വേണം. അതേസമയം താൻ  ഒന്നും പാചകം ചെയ്തില്ലെങ്കിൽ കൂടിയും  ഭർത്താവിന് കുഴപ്പമില്ല. അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്യും. നല്ല കറിയുണ്ടെങ്കിൽ പിറ്റേ ദിവസവും അത് കഴിക്കാൻ അദ്ദേഹം തയ്യാറാണ്.  അച്ഛൻ  ആകട്ടെ രാവിലെ കഴിച്ചത് വൈകുന്നേരം കഴിക്കില്ല. അച്ഛനെ ഇഷ്ടമാണ്  പക്ഷെ ഇത്തരം രീതികൾ തെറ്റാണെന്നും രംഭ ചൂണ്ടിക്കാട്ടി.

കുട്ടികൾ വളരെ പ്രാക്ടിക്കലാണ്. കുടുംബ മൂല്യവും സംസ്കാരവും വിദ്യാഭ്യാസവും അവർക്ക് പകർന്ന് നൽകാറുണ്ട്. മകൾക്ക് ആറ് വയസ് വരെയും ഞാനൊരു നടി ആണെന്ന് അറിയില്ലായിരുന്നെന്നും രംഭ വ്യക്തമാക്കി. മകൻ തന്റെ ​ഗാന രം​ഗങ്ങൾ കാണുമ്പോൾ പൊസസീവ് ആകാറുണ്ട്  . കൂടെയുള്ള ആക്ടറോട്  നിങ്ങൾ എന്താണ്  ചെയ്യുന്നത്, അച്ഛൻ എവിടെ എന്നാെക്കെ അവൻ ചോദിക്കു. മൂത്തമകളാണ് അമ്മയുടെ പ്രൊഫഷനാണിതെന്ന് മനസിലാക്കിക്കൊടുത്തത്. മക്കൾ രണ്ടുപേരും  മിടുക്കരാണെന്നും രംഭ വ്യക്തമാക്കി. വിവ‍ാഹത്തിന് ശേഷം സിനിമാ രം​ഗം വിട്ടതിനെക്കുറിച്ചും രംഭ സംസാരിക്കുന്നുണ്ട്. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനൊപ്പം  ലോകം ചുറ്റാനായിരുന്നു ആ​​​ഗ്രഹം. കാനഡയിൽ വെറുതെയിരുന്നപ്പോൾ ഭർത്താവിന്റെ കമ്പനിയിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നും രംഭ വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ അത്  ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണ്. ആ സമയത്താണ് അവരുടെ ബ്രെയ്ൻ ഡെവലപും മറ്റും നടക്കുന്നത്. വർക്ക് ചെയ്യണമെങ്കിൽ ചെയ്തോളു കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ അത് വേണ്ടെന്ന്താൻ  പറഞ്ഞുവെന്നും  കുട്ടികളുടെ ആ പ്രായ തനിക്ക് തിരിച്ച് കിട്ടില്ല എന്നും നടി വ്യക്തമാക്കി

Sreekumar

Recent Posts

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

10 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

17 mins ago

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

12 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

12 hours ago