സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് ഹോബിയാക്കി മാറ്റിയ റമീസ്

സ്റ്റാമ്പ് കളക്ഷന്‍, സെലിബ്രറ്റികളുടെ ഫോട്ടോ ഒട്ടിച്ചുവെക്കല്‍, നാണയ ശേഖരം അങ്ങനെയുള്ള നിരവധി ഹോബികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളുടെ കൂടെ ഫോട്ടോയെടുക്കുക, അവരുടെ ഓട്ടോഗ്രാഫ് വാങ്ങിക്കുക ഇതൊരു ഹോബിയാക്കി മാറ്റുക.

അങ്ങനെയുള്ളവര്‍ കുറവായിരിക്കും. അത്തരത്തിലൊരു ഹോബിയുള്ളയാളാണ് റമീസ് ടി സി. ഇതുവരെ 140 അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പമാണ് ഈ ചെറുപ്പക്കാരന്‍ ഫോട്ടോയെടുത്തിരിക്കുന്നത്.

ലോകമെമ്പാടും ആരാധകരുള്ള മെസിക്കൊപ്പവും റൊണാള്‍ഡോയ്‌ക്കൊപ്പവും ഫോട്ടോയെടുക്കാനാണ് ഏറ്റവും അധികം താന്‍ കഷ്ടപ്പെട്ടതെന്ന് റമീസ് പറയുന്നു.

താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കുക അവരുടെ ഓട്ടോഗ്രാഫ് വാങ്ങിച്ചു സൂക്ഷിച്ചുവെക്കുക. അതാണ് റമീസിന്റെ ഹോബി. ടീഷര്‍ടുകളിലും ഫോട്ടോ കാര്‍ഡിലും ഡയറിയിലും ഇഷ്ട താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങും ഈ ചെറുപ്പക്കാരന്‍. അത്തരത്തില്‍ ഒരു സ്യൂട്‌കേസ് നിറയെ താരങ്ങളുടെ കൈയൊപ്പ് പതിഞ്ഞ വസ്ത്രങ്ങളും ഡയറികളും ഫോട്ടോകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഇതുവരെ ഒരു സൂപ്പര്‍ താരങ്ങളും താന്‍ സമീപിച്ചപ്പോള്‍ മോശമായി പെരുമാറിയിട്ടില്ലെന്നും റമീസ് പറയുന്നുണ്ട്. തനിക്കിനി ഫോട്ടൊയെടുക്കണം ഒപ്പിട്ടു മേടിക്കണം എന്ന് ആഗ്രഹിക്കുന്നത് തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും നെയ്മറുമാണെന്നും റമീസ് തുറന്നു പറഞ്ഞു.

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റാഫിഞ്ഞ, കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ്, ജര്‍മ്മനിയുടെ ഓസില്‍, ബ്രസീലിയന്‍ താരം ഗബ്രിയല്‍ ജീസസ് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇതിനോടകം റമീസ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

കോഴിക്കോട് വടകര സ്വദേശിയായ റെമീസിന് ഇനിയും ഒരുപാട് താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് ഈ ചെറുപ്പക്കാരന്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago