തിരിച്ചറിവ് ഏറെ വൈകിയെന്നാണ് തോന്നുന്നത്, രമേഷ് പിഷാരടി

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി നടന്‍, സംവിധായകനുമായി മാറിയ താരമാണ് രമേഷ് പിഷാരടി. മികച്ച കൗണ്ടറുകള്‍ എഴുതി അത് വേദിയില്‍ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് പിഷാരടി. ഏഷ്യാനെറ്റിലെ സിനിമാല പരിപാടിക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയവരില്‍ രമേഷ് പിഷാരടി യുമുണ്ടായിരുന്നു. പിന്നീട് പതിയെ സിനിമകളില്‍ ചെറിയ വേഷങ്ങളും രമേഷ് പിഷാരടി ചെയ്യാന്‍ തുടങ്ങി.

2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ നസ്രാണിയിലാണ് രമേഷ് പിഷാരടി.ഇപ്പോഴിതാ കോമഡികളില്‍ കടന്നുവരുന്ന വംശീയ പരാമര്‍ശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ബോഡി ഷെ യ് മി ങും വംശീയ പരാമര്‍ശങ്ങളും അടങ്ങിയ കോമഡികളെ കുറിച്ചാണ് പിഷാരടി തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമകളില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും സ്‌കിറ്റുകളിലുമെല്ലാം ഇതിന്റെ അതിപ്രസരമുണ്ട്.

പിഷാരടിയുടെ വാക്കുകള്‍,

നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കും. തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം നമ്മള്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ മാറ്റി എന്ന് കരുതി നമുക്കത് ഉള്‍ക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിനുള്ള കാരണം. നമ്മളോടൊരാള്‍ നമ്മള്‍ ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മള്‍ മറ്റൊരു ശരി വിശ്വസിച്ച് വെച്ചിരിക്കുകയാണല്ലൊ. അതിന്റേതായ സമയമെടുത്ത് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കില്ല. പിന്നെ പണ്ട് ചെയ്ത പല കോമഡികളുടേയും വീഡിയോകളും മറ്റും പൊന്തി വരുന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.

Geethu