‘ഉന്നത തല യോഗം’ കൂടി രമേശ് പിഷാരടി…! ക്യാപ്ഷന്‍ സിങ്കം വീണ്ടും എത്തി…!

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് രമേശ് പിഷാരടി. കൂട്ടുകാരും പ്രിയപ്പെട്ടവരും രമേശ് പിഷാരടിയെ സ്‌നേഹപൂര്‍വ്വം പിഷു എന്ന് വിളിക്കുമ്പോള്‍ ആരാധകരും ട്രോളന്മാരും അദ്ദേഹത്തിനിട്ട പേര് ക്യാപ്ഷന്‍ സിങ്കം എന്നാണ്. ഇതിന്റെ കാരണവും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അഭിനയ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നതാണ്.

ചിത്രങ്ങള്‍ക്ക് രമേശ് പിഷാരടി കുറിയ്ക്കുന്ന ക്യാപ്ഷന്റെ വ്യത്യസ്തത കൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ക്യാപ്ഷന്‍ സിങ്കം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്ഷന്‍ സിങ്കം വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ജിറാഫിന് അടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്. നല്ല കള്‍ഫുള്‍ വസ്ത്രവും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് നല്ല സ്റ്റൈലന്‍ പോസില്‍ നില്‍ക്കുന്ന പിഷാരടിയ്‌ക്കൊപ്പം അത്യാവശ്യം ഗമയില്‍ തന്നെ നില്‍ക്കുന്ന ജിറാഫിനേയും കാണാം..

ഈ ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഉന്നത തല യോഗം എന്നാണ്. ഈ അടിക്കുറിപ്പാണ് ഇപ്പോള്‍ ട്രോളന്മാരടക്കം ഏറ്റെടുത്തിരിക്കുന്നത്. രമേശ് പിഷാരടിയുടെ ഈ പോസ്റ്റിന് നടി നൈല ഉഷ നല്‍കിയ കമന്റ് നിങ്ങളുടെ ക്യാപ്ഷന്‍ ഒരു രക്ഷയുമില്ല എന്നാണ്… അതോടൊപ്പം മറ്റ് രസികന്‍ കമന്റുകളും ഈ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. ഇതില്‍ രണ്ട് തല ഉണ്ടല്ലോ മൂന്നാമത്തെ തലയാണോ മുതല എന്നാണ് ഒരാള്‍ ചോദിക്കുന്നത്. വര്‍ണശബളമായ ഉന്നതതല യോഗം. ഇതിലും നല്ല മറ്റൊരു ക്യാപ്ഷന്‍ ഉണ്ട് നോ വേ ഔട്ട്.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

അതേസമയം, രമേശ് പിഷാരടി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നോ വേ ഔട്ട് ആയിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരിക്കല്‍ കൂടി സീരിയസ് വേഷങ്ങള്‍ തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുന്ന ഒരു സിനിമകൂടിയായിരുന്നു രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന ചിത്രം.

Rahul

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

50 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

2 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

6 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

7 hours ago