ഏറുണ്‍ട്ടതിയെ പൊക്കി നെറ്റിസണ്‍സ്!!

Follow Us :

മലയാളത്തില്‍ നടനായും സംവിധായകനായും ശ്രദ്ധേയനാണ് രമേഷ് പിഷാരടി. ക്യാപ്ഷന്‍ കിങിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് നിറയുന്നത്. താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ചേര്‍ക്കാവുന്ന ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചത്.

കോളേജിലെ ഫാന്‍സി ഡ്രസ്സിന്റേതെന്ന് തോന്നിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. പിഷാരടിയും മറ്റ് രണ്ടുപേരുമാണ് ചിത്രത്തിലുള്ളത്. തിക്കുണ്‍ട്ടതി, പിച്ചുണ്ടതി, ഏറുണ്‍ട്ടതി എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഹൊര്‍ തീമിലുള്ള ചിത്രം വൈറലായിരിക്കുകയാണ്.

ഫോട്ടോ ഇതിനോടകം തന്നെ സോഷ്യലിടം ഏറ്റെത്തു കഴിഞ്ഞു. പോസ്റ്റിനേക്കാള്‍ കൂടുതല്‍ കമന്റുകളാണ് ട്രെന്റിങ് ആയിരിക്കുന്നത്. ഫസ്റ്റ് നിക്കുന്ന ആള്‍ക്കെന്തിനാ 2 കണ്ണാടി, ഒരു ട്രെന്‍ഡ് പോലും വിട്ട് കളയരുത് കേട്ടോ, മ്യാരക വേര്‍ഷന്‍ ആയിപ്പോയി പിശുവേട്ടാ…., കണ്ണിലും നെഞ്ചത്തും കണ്ണട വെച്ച ആളിപ്പോ എന്ത് ചെയ്യുന്നു?, യാ മോനെ എജ്ജാതി, അതേതാ കിണ്ണം സാന്നം, ഇടിവെട്ടു സാധനം വളഞ്ഞത് തന്നെ,

ഏറുണ്ടതി എന്താണെന്ന് മനസിലായി. പരിപാടിയുടെ ഇടയ്ക് ജനങ്ങള്‍ എറിഞ്ഞു കൈ ഓടിച്ചെന്ന് മറ്റേതു രണ്ടും എന്താ പിഷ്, അന്ന് നിനക്ക് ആത്മാവ് മാത്രല്ലേ ഉണ്ടാരുന്നുള്ളു… ഇന്നങ്ങു ശരീരം കൂടി ഉണ്ടായി വല്യ ആളായി പോയി…എന്നിങ്ങനെയാണ് കമന്റുകളുടെ പൂരം.