മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് കുഞ്ചാക്കോ ബോബന് നായകനായെത്തിയ അനിയത്തിപ്രാവ്. പ്രണയ ചിത്രങ്ങളില്‍ എന്നും ഒന്നാം സ്ഥാനത്താണ് അനിയത്തിപ്രാവ്. ആരാധക ലോകം അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തതാണ് സുധിയെയും മിനിയെയും.
ഇപ്പോഴിതാ അനിയത്തിപ്രാവ് തിയ്യേറ്ററിലെത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1997 മാര്‍ച്ച് 26നാണ് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ ഫാസില്‍ ചിത്രം അനിയത്തിപ്രാവ് തിയേറ്ററുകളിലെത്തിയത്. അതിനിടെ ആശംസകള്‍ നേര്‍ന്നുള്ള രമേഷ് പിഷാരടിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. പുതിയ ട്രെന്‍ഡിനൊപ്പം ചേര്‍ന്നാണ് രമേഷ് പിഷാരടിയുടെ പോസ്റ്റ്.
ഈ ഫോട്ടോയ്ക്കു ചാക്കോച്ചന് കമന്റ് ചെയ്താല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും എന്നാണ് പിഷാരടി സമൂഹമാധ്യമത്തില്‍ കുറിച്ചത്. കുഞ്ചാക്കോ ബോബനുമായി നില്ക്കുന്ന ഒരു മനോഹരചിത്രമാണ് പിഷു പങ്കുവച്ചത്.
”പോയി കാണൂ കാണൂ” എന്ന് കുഞ്ചാക്കോ ബോബന് ചിത്രത്തിന് കമന്റ് ചെയ്തെങ്കിലും പിഷാരടിയെ വിടാന്‍ ആരാധകര്‍ തയാറായില്ല. പിഷാരടി കമന്റ് ചെയ്താല്‍ പിഷാരടിയുടെ സിനിമകള്‍ കാണാം എന്ന രീതിയില്‍ പിന്നീട് ചിത്രത്തിന് കമന്റുമായി ആരാധകര്‍ നിരന്നതോടെ പിഷാരടിക്ക് മറുപടി കൊടുക്കാതിരിക്കാന്‍ കഴിയാതെയായി. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിഷു കമന്റ് ചെയ്താല്‍ പഞ്ചവര്‍ണത്തത്ത കാണും, കപ്പല്‍ മുതലാളി കാണും തുടങ്ങി പിഷാരടിയെ പിടികൂടിയിരിക്കുകയാണ് ആരാധകലോകം. എല്ലാ കമന്റുകള്‍ക്കും പിഷാരടിയും മറുപടി നല്‍കിയിട്ടുണ്ട്.
സിനിമയ്ക്കകത്തും പുറത്തും വലിയ സുഹൃത്ത് ബന്ധം കാത്തുസൂക്ഷിയ്ക്കുന്നവരാണ്
കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട്. ഒത്തുകൂടുന്ന നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍ പങ്കിടാറുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…