“കെ.ജി.എഫ് 2 വിനൊപ്പം ഈ സിനിമ ഇറക്കുന്നത് റിസ്‌ക്കല്ലേ ചേട്ടായി”…? ചോദ്യത്തിന് പിഷാരടിയുടെ കലക്കന്‍ മറുപടി ഇതാ..!!

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ടെലിവിഷന്‍ രംഗത്ത് തന്റെ കരിയര്‍ തുടങ്ങിയ നടനാണ് രമേശ് പിഷാരടി. മികച്ച അഭിനയ പ്രകടനം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഇദ്ദേഹം പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് നടനായും സംവിധായകനായും പാട്ടുകാരനായും രമേഷ് പിഷാരടി മലയാള സിനിമാ ലോകത്ത് തിളങ്ങുകയാണ്.

ഇപ്പോഴിതാ രമേശ് പിഷാരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന നോ വേ ഔട്ട് എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഈ മാസം 22ന് ആണ് നോ വേ ഔട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമാ ലോകം മുഴുവന്‍ കെജിഎഫിന്റെ തരംഗത്തില്‍ നില്‍ക്കുമ്പോള്‍ രമേശ് പിഷാരടിയുടെ ഈ സിനിമയും തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ ഒരു സാഹചര്യത്തെ വളരെ ആകാംക്ഷയോടെയാണ് മലയാളി സിനിമാ ആസ്വാദകര്‍ നോക്കി കാണുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജയത്തിലേക്ക് എത്തി നില്‍ക്കുന്ന കെജിഎഫ്‌ന്റെ കൂടെ ഈ സിനിമയുടെ റിലീസ് വെയ്ക്കുന്നത് റിസ്‌കല്ലേ എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഓര്‍മിപ്പിച്ചു കൊണ്ട് പിഷാരടി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.

”കെജിഎഫ് 2 തീ മഴ സൃഷ്ട്ടിക്കുമ്പോ ഇത് പോലെയുള്ള കൊച്ചു സിനിമകള്‍ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്‌ക് അല്ലെ ചേട്ടായി” എന്ന ആരാധകന്റെ ചോദ്യത്തിനാണ് ‘ആര്‍ക്ക്; റോക്കി ഭായിക്കോ?’ എന്ന് പിഷാരടി മറുപടിയായി ചോദിച്ചത്. എന്തായാലും ആരാധകരുടെ പ്രിയപ്പെട്ട പിഷുവിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയിലെ തഗ്ഗ് ഡയലോഗുകളില്‍ ഒന്നായി മാറുകയാണ്.

അതേസമയം, കൊവിഡ്കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് പോകുന്ന ഒരു വ്യക്തിയുടെ ജീവിതവും.. പ്രതികൂല ജീവിത സാഹചര്യം മൂലം അയാള്‍ മരണത്തെ കുറിച്ച് ചിന്തിക്കുന്നതും ആയ ഒരു പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയാണ് നോ വേ ഔട്ട്.

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago