‘പാന്റ് ഇട്ടൂടെയെന്ന് കമന്റ്’ ; വൈറലായി റംസാന്റെ പുതിയ ഫോട്ടോഷൂട്ട്

നര്‍ത്തകനും നടനുമായ റംസാന്‍ മലയാളികൾക്ക് സുപരിചിതനാണ്. ടെലിവിഷനിലെ ഡാൻസ് മത്സര വേദികളിൽ മത്സരാർത്ഥി ആയെത്തിയത് മുതലാണ് റംസാൻ ജനശ്രദ്ധ നേടിയെടുക്കുന്നത്. എന്നാൽ ജനപ്രീയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ പങ്കെടുത്തത് മുതലാണ് റംസാന്‍ വിമര്‍ശിക്കപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയിലാണ് ഇപ്പോൾ  സൈബര്‍ ആക്രമണത്തിന് ഇരയാവുന്നത്. ഏറ്റവും പുതിയതായി റംസാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും വീഡിയോകൾക്കും സമാന രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പര്‍വതങ്ങളില്‍ കാണപ്പെട്ടുവെന്ന് അറിയപ്പെടുന്ന മഞ്ഞുമനുഷ്യന്‍ യതിയുടെ തീമിലുള്ള ഒരു ഫോട്ടോഷൂട്ടാണ് റംസാന്‍ ഈയടുത്തായി നടത്തിയത്. ഇതിന് പിന്നിലുള്ള കഥയെന്താണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും താരം ഈ ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം വ്യക്തമായി തന്നെ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കാണാതെ അല്ലെങ്കിൽ ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് വളരെ മോശം പ്രതികരണങ്ങളാണ് റംസാനെ തേടി എത്തിയിരിക്കുന്നത്. ‘മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഹിമാലയത്തിലെ അസംഖ്യം പര്‍വത ശിഖരങ്ങളില്‍ എവിടെയോ യതി മറഞ്ഞിരിപ്പുണ്ട്. വഴി തെറ്റി എത്തുന്ന പര്‍വതാരോഹര്‍ക്ക് മുന്നില്‍ മരണത്തിന്റെ ദൂതനായോ മരണത്തില്‍ നിന്നും രക്ഷപെടുത്താന്‍ എത്തുന്ന സഹായിയായോ യതി എന്ന മഞ്ഞുമനുഷ്യന്‍ വന്നു പെട്ടേക്കാം എന്നാണ് കഥ’… എന്നാണ് റംസാന്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ റംസാന്റെ കോസ്റ്റിയൂമിനെ പരിഹസിച്ച് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്. ‘ഞാന്‍ ആദ്യം വിചാരിച്ചത് പാംബേഴ്‌സ് ഇട്ടിരിക്കുകയാണെന്നാണ്. ഇത് ഡയപ്പറിന്റെ പരസ്യമല്ലേ, നിനക്ക് പ്രാന്താടാ പന്നി, അനക്കൊരു പാന്റ് ഇട്ടൂടെ മാക്കാനേ? ഇതൊരുമാതിരി കോമഡി ആയിപ്പോയല്ലോ, പൂട്ടാലു അമ്മാവന്‍’, എന്നിങ്ങനെ റംസാനെ കളിയാക്കിയും അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസിലാക്കാതെയുമുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ദില്‍ഷയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതോടെ ഇവന്‍ ഇങ്ങിനെയായി, കഷ്ട്ടം. എന്നാണ് മറ്റൊരാള്‍ കമന്റിട്ടിരിക്കുന്നത്. ബിഗ് ബോസിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ സുഹൃത്തുക്കളായവരാണ് റംസാനും ദില്‍ഷയും. ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ച് ഡാന്‍സ് വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. ഇത് പല തരത്തിലും വ്യാഖ്യാനിക്കപ്പെടുകയും താരങ്ങളെ കളിയാക്കുകയും ചെയ്യാനുള്ള കാരണമായി മാറിയിരുന്നു. ഇപ്പോള്‍ റംസാന്റെ പുതിയ ഫോട്ടോസിന് താഴെയും ദില്‍ഷയെ വിമര്‍ശിച്ച് കൊണ്ടാണ് ചിലരെത്തുന്നത്.

അതേ സമയം റംസാനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്. ഒരാളുടെ പോസ്റ്റില്‍ നെഗറ്റീവ് കമന്റ് ഇടും മുന്നേ അത് എന്താണ് എന്നെങ്കിലും നോക്കുക. ഇംഗ്ലീഷിലും മലയാളത്തിലുമായി ക്യപ്ഷന്‍ എഴുതി വെച്ചിരിക്കുന്നത് എങ്കിലും വായിക്കുക. ഇവിടെ കമന്റ് ഇടുന്ന പലര്‍ക്കും ഈ ഫോട്ടോഷൂട്ടിന്റെ തീം എന്താണ് എന്ന് പോലും അറിയാതെ വന്ന് കമന്റ് ഇടുന്നവര്‍ ആണെന്ന് തോന്നുന്നു.. ആ ക്യാപ്ഷന്‍ എങ്കിലും വായിച്ചിട്ട് കമന്റ് ഇട്ടാല്‍ കൊള്ളാമായിരുന്നു.. റംസാന്റെയും ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെയും കഷ്ടപ്പാടിനെ കുറിച്ച് ഒന്നും പറയാനില്ല. ഇതുപോലെയുള്ള പര്‍വതങ്ങളുടെ മുകളില്‍ പോയിട്ടും കോസ്റ്റിയൂമും മറ്റ് കാര്യങ്ങളുമൊക്കെ മികച്ചതായി ചെയ്ത റംസാന് ആശംസകള്‍ എന്നാണ് ഒരു ആരാധിക എഴുതിയിരിക്കുന്നത്. വൈശാലി സിനിമയിലെ ഋഷിശൃംഗനെ ഓര്‍മ്മ വരുന്നുണ്ടെന്നും ചിലര്‍ പറയുന്നു. വളരെ കഠിനാധ്വാനവും പ്രയത്‌നങ്ങള്‍ക്കുമൊടുവിലാണ് റംസാന്‍ യതിയെ അവതരിപ്പിച്ചുള്ള വീഡിയോസും ഫോട്ടോസും പുറത്ത് വിടുന്നത്. എന്നാല്‍ ഇത്രയധികം കളിയാക്കലുകളാണ് അതിന് ലഭിക്കുന്നതെങ്കില്‍ ആളുകളുടെ മനസില്‍ അത്രത്തോളം വിഷം നിറഞ്ഞിട്ടാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. ഇത്രയധികം ക്രിയേറ്റീവായിട്ടുള്ള ആളുകള്‍ അവരുടെ ഊര്‍ജ്ജസ്വലമായ ലോകം അവരുടെ തലയ്ക്കുള്ളില്‍ തന്നെ മറയ്ക്കുന്നത് എന്തുകൊണ്ടൊണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കമന്റ് സെഷന്‍. അഭിനന്ദിക്കേണ്ടതില്ല, പക്ഷേ കുറ്റം പറയാതെ ഇരുന്നൂടേ.. എന്ന് തുടങ്ങി റംസാന് പിന്തുണയുമായിട്ടും നിരവധി പേര്‍ എത്തുന്നുണ്ട്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago