മകള്‍ക്ക് 20 വയസ്സാകുമ്പോള്‍ എനിക്ക് 60 വയസ്സാകും!! പ്രായം ഓര്‍ത്ത് ഭയമുണ്ട്- ണ്ട്- റണ്‍ബീര്‍

കഴിഞ്ഞ മാസമാണ് ബോളിവുഡിലെ ക്യൂട്ട് ദമ്പതികളായ റണ്‍ബീറും ആലിയയും മാതാപിതാക്കളായത്. കുഞ്ഞ രാജകുമാരിയാണ് താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിയത്. റാഹാ എന്നാണ് കുഞ്ഞിന്റെ പേര്. അച്ഛനായതിന്റെ സന്തോഷവും, എങ്ങനെയാണ് തങ്ങള്‍ കുഞ്ഞിന് വേണ്ടി ജോലി സമയം ബാലന്‍സ് ചെയ്യുന്നതൊക്കെ റണ്‍ബീര്‍ മുന്‍പേ പറഞ്ഞിരുന്നു.

ഇപ്പോഴും അച്ഛനായതു തനിക്ക് വിശ്വസിക്കാനാവുന്നില്ല. താന്‍ അച്ഛനെന്ന പദവി അനുഭവിക്കാന്‍ തുടങ്ങുന്നേയുള്ളൂ എന്നും റണ്‍ബീര്‍ പറയുന്നു. ബ്രൂട്ടിനു നല്‍കിയ അഭിമുഖത്തിലാണ് റണ്‍ബീറിന്റെ തുറന്നുപറച്ചില്‍.

എങ്ങനെയാണ് ഇനി വര്‍ക്കുകളെല്ലാം പ്ലാന്‍ ചെയ്യുന്നത് എന്നായിരുന്നു ചോദ്യം, അച്ഛനാവുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞാണ് റണ്‍ബീര്‍ മറുപടി പറഞ്ഞത്.

മകള്‍ക്ക് പകര്‍ന്നു നല്‍കേണ്ട മൂല്യങ്ങളെക്കുറിച്ച് താനും ആലിയയും ചര്‍ച്ച ചെയ്യാറുണ്ടെന്നും റണ്‍ബീര്‍ പറയുന്നു. ‘അനുകമ്പ, കരുണ, ബഹുമാനം അങ്ങനെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്’ എന്നും താരം പറയുന്നു.

ആലിയയും താനും വര്‍ക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് ഒരുമിച്ച് കുഞ്ഞിനെ നോക്കാന്‍ ശ്രമിക്കാറുണ്ട്. താന്‍ അധികമായി വര്‍ക്ക് ചെയ്യാത്ത ആളാണ്. എങ്കിലും ആലിയ നല്ല രീതിയില്‍ വര്‍ക്കിനായി സമയം ചെലവഴിക്കുന്നയാളാണെന്നും
താരം പറയുന്നു.

‘വര്‍ഷങ്ങളായി ഞാനും ആലിയയും പ്രണയിക്കുന്നവരാണ്. ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമായി, ഒരു മകളുണ്ട്. സത്യത്തില്‍ അച്ഛനായി എന്നത് എനിക്കു വിശ്വസിക്കാനായിട്ടില്ല. മകളെപ്പറ്റി പറയുമ്പോഴാണ്, ഞാന്‍ ഒരു അച്ഛനായിയല്ലേ എന്നത് ഓര്‍മ്മിക്കുക എന്നും റണ്‍ബീര്‍ പറഞ്ഞു.

അതേസമയം മകള്‍ക്ക് 20 വയസ്സാകുമ്പോള്‍ തനിക്ക് അറുപതായിരിക്കും പ്രായം, കുട്ടികള്‍ക്കൊപ്പം ഓടാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെ ആ പ്രായത്തില്‍ സാധിക്കുമോ എന്ന ഭയമുണ്ടെന്നും റണ്‍ബീര്‍ പറയുന്നു. അച്ഛനാകാന്‍ ഇത്ര വൈകിയതെന്തിനാണെന്നും താന്‍ ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.

Anu

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

10 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

18 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

21 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago