ഒരു നടനെന്ന നിലയിൽ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം! ആ അവസരത്തിനായി കാത്തിരിക്കുന്നു, രൺബീർ കപൂർ 

Follow Us :

മലയാളത്തിലും ,മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാഠവം കാഴ്ച്ച വെച്ച ഒരു നടൻ ആണ് ഫഹദ് ഫാസിൽ, ഇപ്പോൾ നടൻ അഭിനയിച്ച പുതിയ ചിത്രം ആവേശം ഇപ്പോൾ 130 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചു മുന്നേറുകയാണ്, ഇപ്പോൾ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രൺബീർ കപൂർ. ആരെയും വിസ്‌മയിപ്പിക്കുന്ന നടനാണ് ഫഹദ് എന്നാണ് രൺബീർ പറയുന്നത്,

തന്നെ അത്ഭുതപ്പെടുത്തുന്ന നടൻ ആണ് ഫഹദ്, ഒരു നടനെന്ന നിലയിൽ തനിക്ക് ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട് രൺബീർ പറയുന്നു, അദ്ദേഹം അഭിനയിച്ച പുഷ്‌പ, സൂപ്പർ ഡീലക്സ് എല്ലാം കണ്ടു, ഇനിയും അദ്ദേഹത്തിനൊപ്പമുള്ള ഒരു സിനിമയിൽ അവസരത്തിനായി താൻ കാത്തിരിക്കുകയാണ് രൺബീർ പറയുന്നു

അതുപ്പോലെ ഫഹദ് അഭിനയിച്ച വിക്രം ഞാൻ കണ്ടു, എന്തൊരു അഭിനയമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്, അതുപ്പോലെ കമൽ സാറിന്റെയും, ആർക്കും പിടികൊടുക്കാത്ത ആക്റ്റിങ് ആണ് ഫഹദ് സിനിമയിൽ കാഴ്ച്ച വെക്കുന്നത്. അതൊരു സ്റ്റയിൽ ആക്റ്റിങ് ആണ് അത് ആ കണ്ണുകളിൽ കാണാൻ സാധിക്കും രൺബീർ പറയുന്നു