ബ്രഹ്മാണ്ഡം എന്ന് പറഞ്ഞാൽ പോലും ചെറുതായി പോകും! റിലീസിന് മുന്നേ പുതിയ റെക്കോർഡ് സ്ഥാപിച്ച് രാമായണം

Follow Us :

ഇന്ത്യൻ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് രാമായണ കഥയുടെ സിനിമാറ്റിക് വേർഷനായി കാത്തിരിക്കുന്നത്. രൺബീർ കപൂർ രാമനായി എത്തുമ്പോൾ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെറ്റിലെ ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാമനായി അഭിനയിക്കുന്ന രൺബീറിന്റെയും സീതയായി എത്തുന്ന സായ് പല്ലവിയുടെയും ചിത്രങ്ങളാണ് പ്രചരിച്ചത്. ഇപ്പോൾ റിലീസിന് മുന്നേ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ സിനിമ.

ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഇത് ഒരു വമ്പൻ റെക്കോർഡ് ആണ്. ബ്രഹ്മാണ്ഡം എന്ന വാക്ക് അന്വർഥമാക്കാൻ പോകുന്ന സിനിമയായിരിക്കും ഇതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത് എന്നാണ് വിവരങ്ങൾ. രണ്ടാം ഭാഗം പൂർണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വ്യാജ പ്രചാരങ്ങളും നെഗറ്റീവ് ക്യാംപയിനും നടക്കുന്നുണ്ട്. രാമായണം പോലൊരു ചിത്രത്തിൽ അഭിനയിക്കുന്ന നടീ നടന്മാരെല്ലാം മാംസം കഴിക്കുന്നവരാണെന്നും അതിനാൽ തന്നെ ചിത്രം വിജയിക്കില്ല എന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്.