ആഡംബര കാറായ ബെൻ്റ്ലിയുമായി മുംബൈ നഗരത്തിലൂടെ രൺബീർ കപൂർ കറങ്ങാൻ ഇറങ്ങിയത് വൈറലായി മാറിയിരുന്നു. ഈ കാറിന് മുന്നിൽ ആരാധകർ കൂട്ടം കൂടിയിരുന്നു. കൂടാതെ സെൽഫിയെടുക്കാനും വലിയ കൂട്ടമാണ് ഉണ്ടായത്. ഇതോടെ അസ്വസ്ഥനായി നോക്കുന്ന രൺബീറിൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺബീർ തൻ്റെ ആപ്പാർട്ട്മെൻറിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
തന്റെ കാറിന്റെ പിന്നാലെ ഓടി വരുന്നവരോട് മുൻ സീറ്റിൽ ഇരിക്കുന്ന രൺബീർ അങ്ങനെ ചെയ്യരുത് എന്നാണ് പറയുന്നത് കാണാം. എന്താണ് ചെയ്യുന്നതെന്ന് കൈ ആംഗ്യത്തിലൂടെ താരം ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടി വി8 രൺബീർ സ്വന്തമാക്കിയത്.
ഈ ബ്രിട്ടീഷ് ആഡംബര കാറിൻ്റെ ഓൺ-റോഡ് വില ഏകദേശം 6 കോടി രൂപയാണ്. ഞായറാഴ്ചയാണ് രൺബീറും ഭാര്യ ആലിയ ഭട്ടും പുതിയ കാറിൽ മുംബൈ നഗരത്തിൽ കറങ്ങിയത്. താര ദമ്പതികളും നഗരത്തിലെ കറക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…