‘മാരിവില്ലേ അവളോടു മെല്ലേ…’; ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ മനോഹരമായ ഗാനം

ഓരോരുത്തര്‍ക്കും ജീവിതത്തിലൊരിക്കല്‍ പോലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓര്‍മ്മയായി എക്കാലവും മനസ്സിന്റെയൊരു കോണില്‍ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നല്‍ തലോടല്‍ പോലെ ആ സ്മൃതികളെന്നും ഉള്ളിലുണ്ടാകും… അത്തരത്തില്‍ ഇരുഹൃദയങ്ങളുടെ പക്വമായ പ്രണയാനുഭവം സമ്മാനിക്കുന്ന അനുരാഗാര്‍ദ്രമായ ഗാനമാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ എന്ന പുതിയ ചിത്രത്തിലേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ‘മാരിവില്ലെ അവളോട് മെല്ലെ…’ എന്ന് തുടങ്ങുന്ന ഗാനം.

ചിത്രത്തില്‍ നായകനായെത്തുന്ന ജോസ്‌കുട്ടി ജേക്കബിന്റേയും നായികയായെത്തുന്ന കീര്‍ത്തനയുടേയും അനുരാഗാര്‍ദ്ര നിമിഷങ്ങളാണ് ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്ലോ മൂഡിലുള്ള വ്യത്യസ്തമായ ഈ റൊമാന്റിക് മെലഡിയില്‍ ആദ്യ കേള്‍വിയില്‍ തന്നെ മനസ്സ് കീഴടക്കുന്ന ഈണവും ആലാപനവും വരികളുമാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മനോജ് ജോര്‍ജ്ജ് ഈണം നല്‍കി വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഈ ഗാനം മലയാളത്തിലെ കേട്ടുമതിവരാത്ത പ്രണയ ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നുറപ്പാണ്.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് സിനിമ പറയുന്നത്. ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന്‍ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന്‍ ബിസിനസ് പ്രശ്‌നങ്ങളും, അതിനിടയില്‍ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗണ്‌സ്‌മെന്റ് ടീസറും ഫസ്റ്റ് ലുക്കും ‘ആരും കാണാ കായല്‍ കുയിലേ…’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ ആയിരുന്ന മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കലാസംവിധാനം: ഔസേഫ് ജോണ്‍, കോസ്റ്റ്യൂം: ലേഖ മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ്: എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ: തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്‌സ്: മേരകി, സ്റ്റില്‍സ്: ഷെബീര്‍ ടികെ, ഡിസൈന്‍സ്: യെല്ലോടൂത്ത്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago