ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററുകളിലെത്തുന്നു

ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രം ഒക്ടോബര്‍ 6ന് തീയേറ്റര്‍ റിലീസിനെത്തും. എസ്.എം.ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, മണികുട്ടന്‍ വി.ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണി എസ് ദിവാകര്‍, നിസാമുദ്ദീന്‍ നാസര്‍ എന്നിവരുടേതാണ്.

ചിത്രത്തില്‍ മുന്‍നിര അഭിനേതാക്കളായി ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, രഞ്ജന്‍ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകര്‍, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍ ആണ്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മുനീര്‍ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സജിഷ് ഫ്രാന്‍സിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ജോസ്വിന്‍ ജോണ്‍സന്‍, ആര്യന്‍ ഉണ്ണി, ഇബ്‌നു, വിനീത, ദിയകൃഷ്ണ, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, ആര്‍ട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കന്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷന്‍ മാനേജര്‍: ജെയ്‌സണ്‍ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വര്‍ക്ക്‌സ്റ്റേഷന്‍ കൊച്ചി, വി.എഫ്.എക്‌സ്: ബെര്‍ലിന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശങ്കര്‍, കളറിസ്റ്റ്: ഓപ്പോയ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംങ് & പ്രമോഷന്‍സ്: ബി.സി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: അംബരീഷ്. ആര്‍, ഡിസൈന്‍: അതുല്‍ കോള്‍ഡ് ബ്രൂ & മാജിക് മൊമന്‍ന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago