അദിരയ്ക്ക് കൂടപ്പിറപ്പില്ലാത്തത് വലിയ വേദന!! രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വര്‍ഷത്തോളം ശ്രമിച്ചു-റാണി മുഖര്‍ജി

ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് റാണി മുഖര്‍ജി. ബോൡവുഡിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം കൂടെ നായികയായിട്ടുണ്ട്. വിവാഹ ശേഷവും റാണി സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ താരം രണ്ടാമത്തെ കുഞ്ഞിനായി ഏറെ നാളായി ആഗ്രഹിക്കുന്നെന്ന് താരം പറയുന്നു.

കൊവിഡ് കാലത്ത് രണ്ടാമത്തെ ഗര്‍ഭം അലസിപ്പോയത് വലിയ വിഷമമുണ്ടാക്കിയെന്നും റാണിമുഖര്‍ജി പറയുന്നു. മകള്‍ അദിരയ്ക്ക് സഹോദരിയേയോ സഹോദരനെയോ നല്‍കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും റാണി മുഖര്‍ജി പറയുന്നു.

ഇപ്പോള്‍ അദിരയ്ക്ക് എട്ടു വയസ്സായി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വര്‍ഷത്തോളം ശ്രമിച്ചിരുന്നു. അവള്‍ക്ക് ഒന്നര വയസ്സായപ്പോള്‍ മുതല്‍ രണ്ടാമത്തെ കുഞ്ഞിന് ശ്രമിച്ചു. ഗര്‍ഭിണിയായെങ്കിലും ആ കുഞ്ഞിനെ നഷ്ടമായെന്നും താരം പറയുന്നു.

ഇപ്പോള്‍ തനിക്ക് 46 വയസ്സ് ആകുകയാണ്. രണ്ടാമതൊരു കുഞ്ഞുണ്ടാക്കാന്‍ അനുയോജ്യമായ പ്രായമല്ല ഇത്. അദിരയ്ക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ വലിയ വേദനയുണ്ടാക്കുന്നെന്നും നടി പറയുന്നു.

ജീവിതത്തില്‍ അദിരയെ കിട്ടിയതില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് റാണി മുഖര്‍ജി പറഞ്ഞു. അദിര തന്റെ അത്ഭുതക്കുട്ടിയാണ്. അദിര മാത്രം മതി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. 2014-ലാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇരുവര്‍ക്കും പെണ്‍കുഞ്ഞും പിറന്നു.

‘നമുക്ക് എന്തെല്ലാം ലഭിച്ചുവെന്നതില്‍ എപ്പോഴും നാം നന്ദിയുള്ളവരായിരിക്കണം എന്നെനിക്കറിയാം. ‘അദിര’ എന്റെ മിറാക്കിള്‍ ചൈല്‍ഡാണ്. എനിക്കായി അവളുണ്ടെന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അവള്‍ മാത്രം മതി എന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ എന്നും റാണി മുഖര്‍ജി പറയുന്നു.

Anu

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

22 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago