ഭാവന, ഹണി റോസ്, ഉര്‍വശി ചിത്രം; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നടത്തി. റാണി എന്നാണ് ചിത്രത്തിന് നല്‍കിയ പേര്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ നടന്‍ പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഭാവന, ഹണി റോസ്, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മാലാ പാര്‍വ്വതി, അനുമോള്‍, പുതുമുഖം നിയതി, ഇന്ദ്രന്‍സ്, ഗുരുസോമസുന്ദരം, മണിയന്‍ പിള്ളരാജു, അശ്വിന്‍ ഗോപിനാഥ്, അശ്വത് ലാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അംബി നീനാസം തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. ശങ്കര്‍ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥ. മേനാ മേലത്ത് ആണ് ഗാനരചനയും സംഗീതസംവിധാനവും. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദര്‍ സംഘട്ടനസംവിധാനവും നിര്‍വഹിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ : വിജയ ലക്ഷ്മി വെങ്കട്ടരാമന്‍ / ഉണ്ണികൃഷ്ണന്‍ രാജഗോപാല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഷിബു ഗംഗാധരന്‍. പശ്ചാത്തല സം?ഗീതം : ജോനാഥന്‍ ബ്രൂസ്. പ്രൊഡക്ഷന്‍ ഡിസൈന്‍ : അരുണ്‍ വെഞ്ഞാറമൂട്. മേക്കപ്പ് : രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂംസ് : ഇന്ദ്രന്‍സ് ജയന്‍. സൗണ്ട് ഡിസൈന്‍ : നിതിന്‍ ആര്‍. മിക്‌സിങ് : എം ആര്‍ രാജകൃഷ്ണന്‍. വി.എഫ്.എക്‌സ് : അയ്‌റിസ് സ്റ്റുഡിയോ. സ്റ്റില്‍സ് : ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹരി വെഞ്ഞാറമൂട്. ഡബ്ബിംഗ് എന്‍ജിനീയര്‍ : ഷാജി മാധവന്‍ (സില്‍വര്‍ലൈന്‍ സ്റ്റുഡിയോസ്). അസോസിയേറ്റ് ഡയറക്ടര്‍ : നിതീഷ് നാരായണന്‍. സ്റ്റുഡിയോ : ചിത്രാഞ്ജലി സ്റ്റുഡിയോസ്. ഡിസൈന്‍സ് : ആര്‍ട്ട് മോങ്ക്

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, വിനോദ് മേനോന്‍, ജിമ്മി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കോവിഡ് ഒന്നാം ഘട്ടവും രണ്ടാം ഫേസും അതിജീവിച്ച പ്രീ പ്രൊഡക്ഷന്‍, ജനങ്ങളും ദൈവവും കൂടെ നിന്ന ഷൂട്ടിംഗിന്റെ 28 ദിനരാത്രങ്ങള്‍, പാച്ച് ഷൂട്ട് /ആക്ഷന്‍ ഷെഡ്യൂള്‍ ന്റെ 5 ദിവസങ്ങള്‍- അങ്ങനെ 33 ദിവസമാണ് ഞങ്ങളുടെ മണ്ണടുപ്പുകളില്‍ ഈ സിനിമ ജീവന്‍ കൊണ്ടത് എന്നും അദ്ദേഹം കുറിച്ചു. മാജിക് ടെയില്‍ വര്‍ക്ക്‌സ്‌ന്റെ ബാനറില്‍ വിനോദ് മേനോനും ജിമ്മി ജേക്കബും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് റാണിയുടെ നിര്‍മാണം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ : വാഴൂര്‍ ജോസ്.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago