മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ രഞ്ജിനിയോളം ആരാധകരെ ഉണ്ടാക്കിയെടുത്ത മറ്റൊരു അവതാരിക ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് സത്യം. തന്റേതായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരെ ഷോകള്‍ക്ക് മുന്പില് പിടിച്ചിരുത്താന്‍ രഞ്ജിനി ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. വര്ഷങ്ങളോളമുള്ള അവതരണ മേഖലയില്‍ നിന്ന് താരം ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ആരാധകര്‍ ഏറെയുണ്ടെങ്കിലും അതേ കണക്കില്‍ തന്നെ താരത്തെ വിമര്‍ശിക്കുന്നവരും ഏറെയാണ്.
വെട്ടി തുറന്ന് അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ രഞ്ജിനിക്ക് നേരെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് കൊവിഡ് പോസറ്റീവ് ആയ വിവരം ആണ് താരം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രഞ്ജിനി പ്രണയത്തിലാണ്. പ്രണയ ജീവിതം രണ്ട് വര്‍ഷം തികഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് പങ്കുവെക്കുകയും ചെയ്തിരുന്നു. ബിസിനസുകാരനായ ശരത്ത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകന്. 2020 പ്രണയദിനത്തിലാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം രഞ്ജിനി വെളിപ്പെടുത്തിയത്. കാമുകനൊപ്പം പ്രണയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ച് തിരികെ വീട്ടിലെത്തിയ രഞ്ജിനിക്ക് ഇപ്പോള്‍ കൊവിഡ് പിടിപ്പെട്ടിരിക്കുകയാണ്.
രഞ്ജിനി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ‘ഞാന്‍ ഇപ്പോള്‍ പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞ് തുളുമ്പുന്നതിനാല്‍ പ്രിയപ്പെട്ടവരെല്ലാം എന്നില്‍ നിന്നും അകലം പാലിക്കൂ’വെന്നാണ് റീല്‍സ് വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ് കുറിച്ചത്. രോഗബാധയെ ഭയപ്പെടാതെ പൊരുതി നില്ക്കാന് കൂടിയാണ് രഞ്ജിനി തന്റെ വീഡിയോയിലൂടെ എല്ലാവര്ക്കും മനസ്സിലാക്കി തരുന്നത്. അസുഖം ഭേദമായി പെട്ടെന്ന് തിരിച്ച് വരൂ എന്നാണ് ആശ്വാസവാക്കുകള്‍ ആയി ബന്ധുക്കളും സുഹൃത്തുക്കളും രഞ്ജിനിക്ക് നേരുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…