‘പിന്നെ തോന്നി ഇനി ജീവിതത്തില്‍ ഇങ്ങനെ ഒരു ഫസ്റ്റ് ഷോ ഉണ്ടായില്ലെങ്കില്‍?’ അനുഭവവുമായി രഞ്ജിത്ത് ശങ്കര്‍

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കഥകളോടും സിനിമയോടുമൊക്കെ അഭിനിവേശമുണ്ടായിരുന്ന ചെറുപ്പക്കാരന്‍. ‘അമേരിക്കന്‍ ഡ്രീംസ്, നിഴലുകള്‍’ എന്ന ടെലിവിഷന്‍ സീരിയലുകള്‍ക്ക് തിരക്കഥ എഴുതിക്കൊണ്ട് തുടങ്ങി. ഒരു കാലത്ത് ക്ലീഷേകളില്‍ മാത്രമായി ഉറഞ്ഞു പോയിരുന്ന മലയാളസിനിമകളില്‍നിന്നും വ്യത്യസ്തമായ ഒരു ശ്രമം എന്ന നിലയില്‍ ആദ്യ ചിത്രമായ ”പാസഞ്ചര്‍”എന്ന സിനിമ ഒരുക്കി. തിരക്കഥാകൃത്തായി രംഗത്ത് വരാന്‍ ആഗ്രഹിച്ചെങ്കിലും സംവിധായകനായി മാറുകയായിരുന്നു ഈ സിനിമയിലൂടെ. സിനിമാ മേഖലയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചുരുക്കം ചില പേരുകളിലൊന്നായി രഞ്ജിത് ശങ്കര്‍ മാറി.

ഇപ്പോഴിതാ ആദ്യ സിനിമ പാസഞ്ചര്‍ ഇറങ്ങിയിട്ട് ഇന്നത്തേക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ ആദ്യ സിനിമയുടെ ആദ്യ ഷോ തിയേറ്ററില്‍ കണ്ടതിന്റെ ഓര്‍മ്മക്കുറിപ്പുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത്. ഹര്‍ത്താല്‍ ആയതു കൊണ്ട് വൈകീട്ട് ഫസ്റ്റ് ഷോ ആണ് ആദ്യ ഷോ. പോവാന്‍ ആദ്യം ധൈര്യം തോന്നിയില്ല. പിന്നെ തോന്നി ഇനി ജീവിതത്തില്‍ ഇങ്ങനെ ഒരു ഫസ്റ്റ് ഷോ ഉണ്ടായില്ലെങ്കില്‍? അതും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്‌തേക്കാം. ഓഫീസില്‍ നിന്ന് നേരെ തീയേറ്ററിലേക്ക് വിട്ടു. തീയേറ്ററില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലായിരുന്നു.

വാച്ച്മാനോട് ഈ പടത്തിന്റെ സംവിധായകന്‍ ആണെന്ന് പറഞ്ഞപ്പോ ഫ്രണ്ടില്‍ ഒരു സ്ഥലം അറേഞ്ച് ചെയ്തു തന്നു. ഷോ തുടങ്ങാറായിരുന്നു. ഓടി അകത്തേക്ക് കയറിയെന്നും രഞ്ജിത് പറയുന്നു.

Gargi