‘ജയ് ഗണേഷ്’ മിത്ത് വിവാദവുമായി ബന്ധപ്പെട്ട ചിത്രമല്ല! സംവിധായകൻ രഞ്ജിത്ത് ശങ്കർ

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യ്തു ഉണ്ണി മുകന്ദൻ നായകനായ ചിത്രമാണ് ‘ജയ് ഗണേഷ് ‘എന്നാൽ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ നിരവധി വിമർശനങ്ങൾ ആണെത്തുന്നത്, മിത്താണോ,ഭാവനയാണോ, അതോ ഒരു സാങ്കല്പിക കഥപാത്രമാണോ, അതോ യാഥാർഥ്യമാണോ എന്ന് ടാഗ് ലൈനുകൾ ഉപെടുത്തിയ ഈ ചിത്രത്തിന്റെ പേര് ഇപ്പോൾ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്, എന്നാൽ ഈ ചിത്രം മിത്ത് വിവാദവുമായി ബന്ധപ്പെട്ട ചിത്രമല്ല എന്നാണ് സംവിധായകൻ രഞ്ജിത്ത് പറയുന്നു.

ഈ ഒരു വിവാദത്തെത്തുടങ്ങുന്നതിനു ഏകദേശം രണ്ടു മാസം മുൻപേ തന്നെ സിനിമയുടെ പേര് പ്രഖ്യാപിച്ചിരുന്നു, അതുകൊണ്ടു ഇപ്പോഴത്തെ വിവാദവുമായി വെറുതെ ഈ സിനിമ കൂട്ടിക്കുഴക്കേണ്ട രഞ്ജിത്ത് ശങ്കർ പറയുന്നു. നമ്മളുടെ ശ്രമം പ്രേക്ഷകരെ വിനോദിപ്പിക്കുന്ന ഒരു സിനിമ ഉണ്ടാക്കുക എന്നതാണ്

എന്റെ സിനിമക്ക് അനുയോജ്യമായ പേര് ആണ് ജയ് ഗണേഷ്, അതിനെ മിത്ത് വിവാദവുമായി കൂട്ടിക്കുഴക്കേണ്ട, ഈ ചിത്രം താൻ കുറച്ചു മാസങ്ങൾക്ക് മുൻപേ മനസിൽ കണ്ട സിനിമ, പ്രേക്ഷകർ ഈ സിനിമ കാണുമ്പൊൾ മനസിലാകും എന്തുകൊണ്ട് ഈ ചിത്രത്തിന് ഇങ്ങനൊരു പേര് നൽകിയതെന്ന് മനസിലാകും. രഞ്ജിത്ത് ശങ്കർ പറയുന്നു.

Suji