കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ദീപിക!! ആറുമാസം പിതൃത്വ അവധിയെടുത്ത് രണ്‍വീറും

ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. അടുത്തിടെയാണ് അമ്മയാകാനൊരുങ്ങുന്ന സന്തോഷം താരങ്ങള്‍ പങ്കുവച്ചത്. സെപ്റ്റംബറില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നായിരുന്നു ഇരുവരും പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ പ്രസവത്തിന് തയ്യാറെടുക്കുന്ന ദീപികയ്ക്കായി രണ്‍വീര്‍ സിങ് ആറുമാസം പിതൃത്വ അവധി എടുക്കുന്നെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ കാലയളവില്‍ പുതിയ സിനിമകളൊന്നും താരം ഏറ്റെടുക്കില്ല.

ദീപിക ഏറ്റെടുത്ത പ്രോജക്ടുകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. എല്ലാ ജോലികളും തീര്‍ത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ദീപികയും രണ്‍വീറും. ‘ഡോണ്‍ 3’, ‘ശക്തിമാന്‍’, ആദിത്യയുടെ ആക്ഷന്‍ ചിത്രം എന്നിവ പൂര്‍ത്തിയാക്കി ക്കഴിഞ്ഞാല്‍ പുതിയ പ്രോജക്ടുകള്‍ ഒന്നും ഏറ്റെടുക്കാതെ ദീപികയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ന്‍ ആണ് രണ്‍വീറിന്റേതായി റിലീസിനൊരുങ്ങുന്ന ആദ്യ ചിത്രം. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2018 നവംബര്‍ 14-ന് ഇറ്റലിയില്‍ വച്ചായിരുന്നു രണ്‍വീറും ദീപികയും വിവാഹിതരായത്. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും അടുപ്പത്തിലായത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago