ഞാൻ എന്റെ കുട്ടികളോട് പറയും നല്ല മനുഷ്യരായി ജീവിക്കണം എന്ന്, മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല

Follow Us :

മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ജനിച്ച് വളർന്ന സാഹചര്യത്തെ കുറിച്ചെല്ലാം രശ്മി പറഞ്ഞിരുന്നു. അതെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രശ്മി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലെ രശ്മിയുടെ പ്രകടനം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ തന്റെ വീട്ടിലെ ഓണാഘോഷത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി, സിനിമ-സീരിയല്‍ ഫീല്‍ഡില്‍ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ലൊക്കേഷനില്‍ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളില്‍ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ വിട്ട് കളയാറില്ലെന്നാണ് രശ്മി പറയുന്നത്.അതേ സമയം വീട്ടില്‍ ഞാനും ഭര്‍ത്താവ് ബോബന്‍ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്ളവര്‍ ആയതിനാല്‍ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ഞങ്ങള്‍ ആഘോഷിക്കും. ഇരുകുടുംബങ്ങളും അതില്‍ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിലെ വിഷയമല്ല. കുട്ടികളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല. എന്നാണ് താരം വ്യക്തമാക്കുന്നത്.

രണ്ടായിരത്തി ഒന്നില് ആയിരുന്നു രേഷ്മിയുടെയും ബോബന്റെയും വിവാഹം. ‘പെയ്‌തൊഴിയാതെ’ എന്ന പരമ്പരയില് ഒന്നിച്ച് വര്ക്ക് ചെയ്യുമ്പോഴായിരുന്നു ഇരുവരും തമ്മിൽ വിവാഹിതർ ആകുന്നത്. അക്കാലത്ത് പെയ്‌തൊഴിയാതെ പരമ്പരയുടെ അസോസിയേറ്റ് സംവിധായകനായിരുന്നു ബോബന്‍. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ എടുത്ത ചിത്രം ആണ് രശ്മി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് രസകരമായ കമെന്റുകളുമായി ഏത്തിയത്. ബോബൻ ചേട്ടൻ അന്നും ഇന്നും ചുള്ളൻ ആണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മമ്മൂട്ടി ചിത്രം വണ്ണിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.