ഇന്ത്യൻ സിനിമ ലോകം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. 6 മാസം കൂടെ റിലീസിന് ബാക്കിയുണ്ടെങ്കിലും ഇപ്പോൾ തന്നെ അപ്ഡേറ്റുകൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ സുകുമാറിന്റെ ഒരു കാൻഡിഡ് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
പുഷ്പയിലെ നായിക ശ്രീവല്ലിയെ അവതരിപ്പിച്ച രശ്മിക മന്ദാനയാണ് ഈ ചിത്രം പകർത്തിയത് എന്നുള്ളതാണ് പ്രത്യേകത. പുഷ്പ 2-വിന്റെ സെറ്റിൽ വച്ചാണ് നായിക ഈ ചിത്രം പകർത്തിയത് എന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നത്.
2021ൽ പുറത്തിറങ്ങി ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരോടെ വമ്പൻ ഹിറ്റായ ചിത്രമാണ് പുഷ്പ 1. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും രാജ്യത്തുടനീളമുള്ള ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ വില്ലനായി എത്തിയത് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലായിരുന്നു. അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും പുഷ്പ നേടിക്കൊടുത്തു. അതുകൊണ്ട് തന്നെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…