‘അവര്‍ വളരെ ശുദ്ധരാണ്’ മലയാളം സിനിമയെ കുറിച്ച് രശ്മിക മന്ദാന

പ്രശസ്ത തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലെ ചോദ്യോത്തര വേളയില്‍ മലയാള സിനിമയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി. നടിക്ക് മലയാളം സിനിമ കാണാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് മലയാള സിനിമ ‘അത്ര ശുദ്ധമാണ്’ എന്നായിരുന്നു മറുപടി. ”നിങ്ങള്‍ തമാശ പറയുകയാണോ.. ലവ് മലയാളം സിനിമ.. മലയാളം സിനിമകള്‍ വളരെ ശുദ്ധമാണ്, ആളുകള്‍ വളരെ സ്‌നേഹമുള്ളവരാണ്,” താരം കുറിച്ചു.

അതേസമയം താന്‍ ഇനി മുതല്‍ സ്റ്റേജുകളില്‍ പുഷ്പയിലെ ‘സാമി സാമി’ ഗാനത്തിന് നൃത്തം ചെയ്യില്ലെന്നാണ് താരം പറയുന്നത്. ട്വിറ്ററിലെ ‘റഷ് അവര്‍’ പരിപാടിയില്‍ ആരാധകരുമായി സംസാരിക്കുകയായിരുന്നു താരം. അതിലെ ചോദ്യോത്തരവേളയിലാണ് രശ്മിക ആരാധകനോട് തന്റെ തീരുമാനം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ താന്‍ നിരവധി വേദികളില്‍ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇനിയും നൃത്തം ചെയ്താല്‍ പ്രായമാവുമ്പോള്‍ നടുവേദന വരുമെന്നും താരം പറയുന്നു.

‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നാണ് രശ്മിക ആരാധകന് നല്‍കിയ മറുപടി. പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത്. തെന്നിന്ത്യന്‍ താരം സായ് പല്ലവിയും പുഷ്പ 2വിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു അതിഥി വേഷത്തിലാകും നടി അഭിനയിക്കുക.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago