‘കൊറിയര്‍ വഴി രക്തവും അശ്ലീല ഫോട്ടോകളും അയാള്‍ അയച്ചു’ വെളിപ്പെടുത്തലുമായി രവീണ ടണ്ടന്‍

പൊലീസിനെ വിളിക്കാന്‍ തന്നെ പ്രേരിപ്പിച്ച പഴയ സംഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി രവീണ ടണ്ടന്‍. ഒരു ആരാധകന്‍ രക്തത്തില്‍ കത്തുകള്‍ എഴുതിയപ്പോള്‍ മറ്റൊരാള്‍ ഭര്‍ത്താവിന്റെ കാറിന് നേരെ കല്ലെറിഞ്ഞത് ഒരു അഭിമുഖത്തില്‍ താരം പറയുകയുണ്ടായി. ‘ഗോവയില്‍ നിന്നുള്ള ഒരു ആരാധകനാണ് ഇത്തരത്തിലുള്ള കത്തുകള്‍ അയച്ചത്. തന്റെ മക്കള്‍ അയാളുടെ കുട്ടികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. കൂടാതെ എനിക്ക് കൊറിയര്‍ വഴി രക്തവും രക്തത്തില്‍ എഴുതിയ കത്തുകളും അശ്ലീല ഫോട്ടോകളും അയച്ചു തന്നു’ രവീണ വെളിപ്പെടുത്തി.

കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. എന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം എനിക്കു പൊലിസിനെ വിളിക്കേണ്ടി വന്നു. പിന്നെ എന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയിലെ ഒരു ഹോട്ടലില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വകാര്യത ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. വിരാടിന്റെ മുറിയുടെ വീഡിയോ ഒരു ആരാധകന്‍ പകര്‍ത്തി ഓണ്‌ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മ തന്റെ ഭയം പ്രകടിപ്പിക്കുകയും സ്വകാര്യതയുടെ വരകള്‍ എവിടെയാണ് വരയ്ക്കുന്നതെന്ന് ചോദിക്കുകയും ചെയ്തിരുന്നു.

‘തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോള്‍ ആരാധകര്‍ വളരെ സന്തോഷവും ആവേശവും കൊള്ളുന്നതു എനിക്കു മനസ്സിലാക്കാനാകും.എന്നാല്‍ ഇവിടെയുള്ള ഈ വീഡിയോ ഭയാനകമാണ്, ഇത് സ്വകാര്യതയെക്കുറിച്ച് എനിക്ക് വളരെ പരിഭ്രാന്തി തോന്നിപ്പിച്ചു. എന്റെ സ്വന്തം ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കില്‍, എനിക്ക് വ്യക്തിപരമായ ഇടം എവിടെ നിന്ന് പ്രതീക്ഷിക്കാനാകും?ഇത്തരത്തില്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക, അവരെ വിനോദത്തിനുള്ള ഒരു ഉത്പന്നമായി കണക്കാക്കരുത്” കോഹ്ലി വീഡിയോ പങ്കുവെച്ച് കുറിച്ചതിങ്ങനെയായിരുന്നു.

‘ ഇതിനു മുന്‍പും ആരാധകരുടെ ഇത്തരിത്തിലുളള ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കു ഞങ്ങള്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതു തികച്ചും മോശമായ ഒന്നാണ്. മനുഷ്യത്വമില്ലായ്മയാണിത്. സെലിബ്രിറ്റി ഇതല്ലാം നേരിടണം എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കൂ ഇതു നിങ്ങളുടെ മുറിയാലാണ് നടന്നിരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നത്’ അനുഷ്‌ക വീഡിയോയുടെ സ്‌ക്രീന്‍ഷോട് പങ്കുവച്ചു കൊണ്ട് കുറിച്ചു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago