ദയവായി എന്നെ തല്ലരുത് എന്ന് കെഞ്ചി നടി; കാർ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ പുതിയ വീ‍ഡിയോ, പ്രതികരിക്കാതെ രവീണ

ബോളിവുഡ് നടി രവീണ ടണ്ടൻറെ കാർ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കൊണ്ട് ചില വീഡിയോകൾ പുറത്ത്. നടിയെ ഒരു കൂട്ടം ആളുകൾ കയ്യേറ്റം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുംബൈയിൽ വച്ചാണ് സംഭവങ്ങൾ നടന്നത്.

തന്നെ തല്ലരുതെന്ന് നടി ആൾക്കൂട്ടത്തോട് പറയുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. നടുറോഡിലാണ് ഈ സംഭവങ്ങൾ നടക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ദയവായി എന്നെ തല്ലരുത് എന്നൊക്കെ രവീണ പറയുന്നത്. രവീണയുടെ ഡ്രൈവർ അശ്രദ്ധമായി കാർ ഓടിച്ചെന്ന് ആരോപിച്ചാണ് മുംബൈയിലെ കാർട്ടർ റോഡിലെ റിസ്‌വി കോളേജിൽ വച്ച് ഒരു സംഘം പ്രശ്നങ്ങൾ ഉണ്ടാക്കിയത്.

കാർ വൃദ്ധയെ അടക്കം മൂന്ന് പേരെ ഇടിച്ചെന്നാണ് ആരോപണം ഉയർന്നത്. ഇതോടെ സ്ത്രീകളുടെ സംഘം തടഞ്ഞതോടെ രവീണ കാറിൽ നിന്ന് ഇറങ്ങി വന്ന് സംസാരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു നടിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രവീണയുടെ കാർ ഇടിച്ച് സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് വിവരങ്ങൾ. വൃദ്ധയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതായും പറയുന്നുണ്ട്. രവീണ ഈ വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.