ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യ്ക്ക് പാട്ടൊരുക്കാന്‍ കെജിഎഫ് സംഗീത സംവിധായകന്‍!!

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് കെ.ജി.എഫ് ഉള്‍പ്പെടെ നിരവധി കന്നട പടങ്ങള്‍ക്കുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ച രവി ബസ്രുര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്‍ ചിത്രത്തിലൂടെ രവി ബസ്രുര്‍ മലയാളത്തിലേക്ക് ചുവടുവയ്ക്കുകയാണ്.

രവി ബസ്രുര്‍ തന്നെയാണ് ‘മാര്‍ക്കോ’ക്കുവേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന കാര്യം അറിയിച്ചത്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും യു.എഫ്.എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് മാര്‍ക്കോയുടെ നിര്‍മാണം. ഷരീഫ് മുഹമ്മദ്, അബ്ദുല്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാര്‍.

ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് രവി ബസ്രുര്‍ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കന്നട സിനിമയില്‍ സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ രവിയെ കെജിഎഫ് സീരീസുകളാണ് ആരാധകരുടെ പ്രിയ താരമാക്കിയത്.

ഈ വര്‍ഷം തന്നെ ‘മാര്‍ക്കോ’ തീയേറ്ററുകളില്‍ എത്തും. മാര്‍ക്കറ്റിങ്: വിപിന്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യുറ എന്റെര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

53 mins ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

1 hour ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

2 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

3 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

5 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

6 hours ago