‘പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം’! മഹാലക്ഷ്മിയ്ക്ക് കിടിലന്‍ സമ്മാനവുമായി രവീന്ദര്‍

അടുത്തിടെയാണ് നടി മഹാലക്ഷ്മിയും പ്രമുഖ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഇരുവരും രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. താരങ്ങള്‍ക്കെതിരെ മോശമായ ബോഡി ഷെയിംമിങ് ആയിരുന്നു നിറഞ്ഞത്.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ട് മാസമാകാനിരിക്കെ തങ്ങളുടെ ജീവിതത്തിലേക്കെത്തിയ സന്തോഷമാണ് താരങ്ങള്‍ പങ്കുവച്ചത്.

തന്റെ പ്രിയതമയ്ക്ക് രവിന്ദര്‍ നല്‍കിയ സമ്മാനമാണ് ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ആ സമ്മാനം. പുതു പുത്തന്‍ MG ഹെക്ടര്‍ കാറാണ് രവീന്ദര്‍ സമ്മാനിച്ചിരിക്കുന്നത്.

രവീന്ദറും മഹാലക്ഷ്മിയും ചേര്‍ന്ന് ഷോറൂമില്‍ നിന്ന് കാറിന്റെ കവര്‍ മാറ്റുന്നു, ശേഷം മഹാലക്ഷ്മി വണ്ടി ഓടിച്ച് റോഡിലേക്ക് പോകുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

‘പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം’ എന്ന കുറിപ്പോടെയാണ് താരങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.


താരവിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രവീന്ദറിന് മുപ്പത്തിയെട്ടും മഹാലക്ഷ്മിക്ക് മുപ്പത്തിയഞ്ച് വയസ്സുമാണ് പ്രായം. ശരീരഭാരത്തിന്റെ പേരിലാണ് രവീന്ദറിനെ ഒരുപക്ഷം കളിയാക്കിയത്.അതേസമയം, പണം കണ്ടിട്ടാണ് നിര്‍മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചതെന്നായിരുന്നു നടിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനം. രവീന്ദറിന്റെ ഉടമസ്ഥതയിലുള്ളതാണ് തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സ്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago