‘ആർഡിഎക്സ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ യുവതാരനിര അണിനിരക്കുന്ന ആർഡിഎക്സ് സിനിമയുടെ റിലീസ് ഓണത്തിന്. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ച അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുത്തൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി ആക്ഷൻ ഫാമിലി മൂവി ആയാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി താരങ്ങളുടെ ആരാധകർ കാത്തിരിക്കുന്നത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.