Film News

വീണ്ടും പറന്നുയുരുന്നു പാർവതി തിരുവോത്തിന്റെ ‘ഉയരെ’! വനിത ദിനത്തിൽ ചിത്രത്തിന്റെ റീ റിലീസ്

ആസിഫ് അലി, പാർവതി തിരുവോത്ത്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഉയരേ  എന്ന ചിത്രത്തിന്റെ റീ റിലീസ് വനിത ദിനത്തിൽ പ്രദര്ശിപ്പിക്കുന്നു, മനു അശോകൻ സംവിധാന൦ ചെയ്യ്ത ഈ ചിത്രം വനിത ദിനമായ മാർച്ച് എട്ടിന് പി വി ആറിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുന്നത്. ഇന്നേ ദിവസം തിരുവനന്ത പുരം , കൊച്ചി ലുലു മാളിലുള്ള പി വി ആർ സ്‌ക്രീനുകളിലാണ് പ്രദര്ശിപ്പിക്കുന്നത്

തിരുവനന്തപുരത്തു ഇന്ന് വൈകിട്ട് 6 .35 നും , കൊച്ചിയിൽ ഉച്ചക്ക് 2 . 15 നുമാണ് പ്രദര്ശിപ്പിക്കുന്നത്. ചിത്രത്തിലെ പാർവതിയുടെ അഭിനയം എടുത്തു പറയേണ്ട ഒരു കഥാപത്രമായിരുന്നു, കാമുകനിൽ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായി അതിനു ശേഷം അതിന് എല്ലാം അതിജീവിച്ചു തന്റെ ഇഷ്ടജോലി ആയ ഒരു പൈലറ്റ് ആകുന്ന കഥയാണ് ഉയരേ

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം തിളങ്ങിയിരുന്നു, ചിത്രത്തിൽ സിദ്ധിഖ്, അനാർക്കലി, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചു, രഖീഫ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്

 

Suji