ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കുന്ന ആടുജീവിതം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മാര്‍ച്ച് 28നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരിയിലേക്ക് എത്തിക്കുന്നത്. പ്രവാസ ജീവിതത്തിലെ നജീബിന്റെ കണ്ണീര്‍ക്കാഴ്ചയാണ് ബെന്യാമിന് വരികളില്‍ കുറിച്ചിട്ട് കണ്ണീര്പടര്ത്തിയത്. ഇപ്പോഴിതാ നേരേ കണ്മുന്നില് കാണാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളെല്ലാം തകൃതിയായി നടക്കുകയാണ്.
ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയാണ് കഥയിലെ യഥാര്‍ഥ നായകന്. യഥാര്‍ഥ നജീബും അടുത്തിടെയായി ആരാധകര്‍ക്ക് പരിചിതനാണ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം നജീബ് പങ്കെടുത്തിരുന്നു. തന്റെ ജീവിതം സ്ക്രീനില്‍ കാണാന്‍ നജീബും കാത്തിരിക്കുകയാണ്.
അതേസമയം, നജീബിന്റെ ജീവിതം സ്ക്രീനില്‍ എത്താനിരിക്കെ ഒരു ദു:ഖവാര്‍ത്ത കുടുംബത്തിനെ തേടി എത്തിയിരിക്കുകയാണ്. നജീബിന്റെ കൊച്ചുമകള്‍ അകാലത്തില്‍ വിട പറഞ്ഞിരിക്കുകയാണ്. നജീബിന്റെ മകന്റെ മകള്‍ സഫാ മറിയം (ഒന്നര വയസ് ) മരണപ്പെട്ടു. ബെന്യാമിനാണ് ഈ ദു:ഖ വാര്‍ത്ത പങ്കിട്ടിരിക്കുന്നത്. പെട്ടെന്നുണ്ടായ അസുഖമാണ് കുഞ്ഞിന്റെ ജീവനെടുത്തത്.
മരുഭൂമി സമ്മാനിച്ച കനലും കുളിരും മനസ്സില്‍ ബാക്കിവെച്ച് നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നജീബ് നാടണഞ്ഞു.
ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നജീബ് നാട്ടില്‍ കൂലിപ്പണി ചെയ്യുകയാണ്. തന്റെ ജീവിതം അഭ്രപാളികളില്‍ എത്തുമ്പോഴെങ്കിലും ദുരിതക്കയത്തില്‍നിന്നു കരകയറാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് നജീബ്. പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച്, സൗദി അറേബ്യയില്‍ രണ്ട് വര്‍ഷത്തിലേറെക്കാലം അനുഭവിച്ചു തീര്‍ത്ത ‘ആടുജീവിതം’ മനസ്സിന്റെ വിങ്ങലാണ്. രണ്ടാംഘട്ടത്തില്‍ ബഹ്റൈനില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട്, മനസ്സിന് കുളിരാണ് സമ്മാനിച്ചതെന്ന് നജീബ് മുന്‍പ് പറഞ്ഞിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…