മമ്മൂട്ടി നേരിട്ട് വന്ന് സിനിമയിലേക്ക് വിളിച്ചിട്ട് പോലും മധു നിരസിച്ചു..!! കാരണം ഇതാണ്!

മലയാള സിനിമയുടെ കാരണവരായി കണക്കാക്കുന്ന അതുല്യ പ്രതിഭയാണ് മധു. ഒരുപാട് വേഷങ്ങള്‍ ആടിതീര്‍ത്ത ശേഷം ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് അദ്ദേഹം. മാറി നിന്ന സമയത്തും ഒരുപാട് പേര്‍ സിനിമയുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു എങ്കിലും എല്ലാം മധു വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്താണ് ഇതിന് കാരണമെന്ന് പലപ്പോഴും ആരാധകര്‍ അറിയണം എന്ന് ആഗ്രഹിച്ച കാര്യമാണ്.

അതുപോലെ അദ്ദേഹത്തിന്റെ ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നും ആരാധകര്‍ക്ക് അറിയേണ്ടതുണ്ട്. സാക്ഷാല്‍ മമ്മൂട്ടി പോലും സിനിമയിലേക്ക് തിരിച്ച് വരാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം നിരസിക്കുകയായിരുന്നു. എന്താണ് ഇതിന് കാരണം എന്ന് ഇപ്പോള്‍ അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് മധു വേണ്ടെന്ന് വച്ചത്.

അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിനാണ് മധു പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍. രണ്ടു വര്‍ഷം മുമ്പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.

വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി വീട്ടില്‍ വന്നത്. പിറന്നാള്‍ കേക്കുമായാണ് മോഹന്‍ലാല്‍ മുമ്പ് എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്. സിനിമയിലെ പുതിയ കുട്ടികളുമായി അധികം ഇടപഴകി പ്രവര്‍ത്തിച്ചിട്ടില്ല. പുതുതലമുറയില്‍ ആസിഫ് അലിയോടൊപ്പം അഭിനയിച്ചു. കോവിഡ് കാലം ശക്തമാകുന്നതിനു മുമ്പ് പലരും കാണാന്‍ വരാറുണ്ടായിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago