സൂപ്പർഹിറ്റായ കസ്തൂരിമാനിന് ശേഷം റെബേക്ക സന്തോഷ് മുഖ്യ വേഷത്തിലെത്തിയ പരമ്പരയാണ് കളിവീട്. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. തമിഴിന് പിന്നാലെ മലയാളത്തിലും പരമ്പര പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നീലക്കുയിൽ, ജീവിതനൗക എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനായ നിതിൻ ജേക്ക് ജോസഫാണ് നായകൻ. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്.
ഇപ്പോൾ റെബേക്കയും നിതിനും തമ്മിലുള്ള സൗഹൃദവും അടുപ്പവും തുറന്ന് പറയുകയാണ് ഇരുവരും. വിവാഹസമയത്ത് നിതിൻ നൽകിയ പിന്തുണയെ കുറിച്ചെല്ലാം റെബേക്ക വാചാലയാകുന്നുണ്ട്. ‘വിവാഹം അടുത്തിട്ടും ഞാൻ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ചെയ്യണ്ട കാര്യങ്ങളെല്ലാം ലിസ്റ്റ് ചെയ്ത് വെച്ചിരുന്നു. പിന്നെ നിതിനുമായി സംസാരിക്കുമ്പോഴാണ് കുറേ കാര്യങ്ങൾ കൂടെ ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ ഇവന്റിന്റെ ചുമതല നിതിനെ ഏൽപ്പിച്ചു. നിതിന് ഇവന്റ് മാനേജ്മെന്റ് ടീം ഉണ്ട്. ക്ഷണക്കത്തിലെ ഫോൺ നമ്പർ പോലും നിതിൻറേത് ആയിരുന്നു’
– റെബേക്ക പറഞ്ഞു.
ഒരു സഹായമെന്ന രീതിയിലല്ല, അടുത്ത സുഹൃത്തിന്റെ, അല്ലെങ്കിൽ കുടുംബത്തിലെ വിവാഹത്തിന് എങ്ങനെ ചെയ്യുമോ അത്രയേ ചെയ്തുള്ളുവെന്നാണ് നിതിന്റെ മറുപടി. കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ ബാലതാരമായാണ് റെബേക്ക സീരിയൽ രംഗത്തേക്ക് എത്തിയത്. പിന്നീട് സ്നേഹക്കൂട്, നീർമാതളം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തി.
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…