പാൻ ഇന്ത്യൻ എന്ന് പറഞ്ഞാൽ ഇത് തന്നെ! മോഹൻലാലിനൊപ്പമുള്ള ഞെട്ടിക്കുന്ന പേരുകൾ, കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു

Follow Us :

സംവിധായകൻ വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ പുരാണ ചിത്രം കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അക്ഷയ്കുമാർ, മോഹൻലാൽ, ശരത്കുമാർ, മോഹൻ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കണ്ണപ്പയുടെ യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഒരു ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. സംവിധായകൻ വിഷ്ണു മഞ്ജുവിൻറെ ഏഴുവർഷത്തെ മുന്നൊരുക്കങ്ങൾക്കൊടുവിലാണ് കണ്ണപ്പയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ചായാഗ്രഹണം നിർവ്വഹിക്കുന്നത്.

കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുകയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ജു കഴിഞ്ഞ വർഷം പ്രഭാസ് ചിത്രത്തിലുണ്ടെന്നു സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പ്രഭാസിനൊപ്പം മോഹൻലാൽ ഒറ്റ ഫ്രെയ്മിൽ വരുമോ എന്ന ആകാംക്ഷയിലാണ് മലയാളി സിനിമാപ്രേമികൾ. പ്രഭാസ് അതിഥി വേഷത്തിലാകുമെന്ന വിവരവും പുറത്തു വന്നിരുന്നു.