‘വിവാഹം വേണ്ടെന്ന കടുത്ത തീരുമാനം’ ; സംഗീതയെ കണ്ടതോടെ റെഡിൻ കിങ്സ്‌ലിയുടെ മനംമാറി

 

തമിഴകത്ത് ഏറെ ചർച്ചയായ വിവാഹമാണ് നടൻ റെഡിൻ കിങ്‍സ്‌ലിയുടേത്. കഴിഞ്ഞ ദിവസമാണ് സീരിയൽ നടി സംഗീതയെ നടൻ വിവാഹം ചെയ്തത്. തമിഴ് സിനിമാ പ്രേക്ഷകരെയും കിങ്സ്ലിയുടെ ആരാധകരെയും ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായാണ് ഇവരുടെ വിവാഹ വാർത്ത പുറത്തു വന്നത്. ഡോക്ടർ, ബീസ്റ്റ്, ജയിലർ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് കിങ്‌സ്‌ലി. സംഗീതയാകട്ടെ ടെലി വിഷാൻ പ്രേക്ഷകരുടെ പ്രിയങ്കരിയും. അതുകൊണ്ട് തന്നെ വിവാഹം തമിഴകത്ത് ചർച്ചയായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഇവരുടെ പ്രണയമോ, വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അതേ സമയം വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ പല വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുകയുമുണ്ടായി. കിങ്സ്‌ലിയുടെ പ്രായവും ഉയരവുമെല്ലാം പലർക്കും പരിഹസിക്കാനുള്ള വകയായിരുന്നു. 46 വയസ്സാണ് കിങ്‌സ്‌ലിക്ക്, സംഗീതയ്ക്ക് 34ഉം. എന്നാൽ വിമർശനങ്ങളോടൊന്നും ഇരുവരും പ്രതികരിക്കാൻ തയാറായില്ല. നടനും കൊറിയോഗ്രാഫറുമായ സതീഷ് ആണ് കിങ്‌സ്‌ലി-സംഗീത വിവാഹ ചിത്രം പുറത്തു വിട്ടതും വിവാഹക്കാര്യം പ്രേക്ഷകരെ അറിയിച്ചതും.

മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് ഇരുവരും വിവാഹ ചടങ്ങുകൾ നടത്തിയത്. മൈസൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ കിങ്‌സ്‌ലി-സംഗീത പ്രണയത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സതീഷ്. തമിഴിലെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരേ ഡാൻസ് മാസ്റ്ററുടെ കീഴിൽ നൃത്തം അഭ്യസിച്ചവരാണ് സതീഷും കിങ്സ്ലിയും. പലപ്പോഴും കിങ്സ്ലിയെ വിവാഹം ചെയ്യാൻ താൻ നിർബന്ധിച്ചിട്ടുണ്ട് എന്ന് സതീഷ് പറയുന്നു. കൂട്ടുകാരന്റെ പ്രായത്തെക്കുറിച്ച് പറഞ്ഞ് തിരികേറ്റുന്നതിൽ തനിക്കും പങ്കുണ്ട് എന്ന് സതീഷ് സമ്മതിക്കുന്നു. സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു കിങ്സ്‌ലി. ഒരു വർഷത്തിലധികം നീണ്ട പ്രണയമായിരുന്നു ഇരുവരുടേയും. അടുത്ത കൂട്ടുകാരോട് മാത്രമാണ് ഈ പ്രണയത്തിന്റെ കാര്യം പറഞ്ഞിരുന്നതെന്നും സതീഷ് പറഞ്ഞു. ഡാൻസിലൂടെയാണ് റെഡിൻ കിങ്‍സ്‌ലി കരിയർ ആരംഭിച്ചത്.

ചെന്നൈയിലും ബെംഗളൂരിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു അദ്ദേഹം. പിന്നീടായിരുന്നു സിനിമയിലേക്കുള്ള എൻട്രി. ജയിലർ സംവിധായകൻ നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്. നയൻ‌താര നായികയായ കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. പിന്നീട് ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂർണി എന്ന ചിത്രത്തിലാണ് റെഡിൻ അവസാനമായി അഭിനയിച്ചത്. അതേ സമയം തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിൽ ഒരു പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്. അതിനിടെ സംഗീതയുടെ പ്രായം സംബന്ധിച്ച ചില ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. കൃത്യമായ പ്രായം ഔദ്യോഗികമായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല എങ്കിലും, സംഗീതയ്ക്ക് 45 അല്ലെങ്കിൽ 46 വയസ്സ് എന്നാണ് ഇന്റർനെറ്റിൽ വരുന്ന വിവരം. എന്നാൽ ചില റിപ്പോർട്ടുകൾ 34 ആണ് സംഗീതയുടെയും പ്രായം എന്നാണ് പറയുന്നത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago