‘ദേഹത്ത് ഉരസി, മറ്റേ വശം കൂടി കാണിച്ചു തരട്ടേയെന്ന് ചോദിച്ചു ; വെളിപ്പെടുത്തി റീഹാന

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. അത് ഇനിയിപ്പോൾ താരങ്ങൾ ആണെങ്കിൽ കൂടി പലപ്പോഴും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായി മാറാറുണ്ട്. കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും പൊതുയിടത്ത് പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതാണ് വാസ്തവം. പൊതുയിടങ്ങങ്ങളില്‍ വച്ചടക്കം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ നടിമാര്‍ ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ തമിഴ് ടെലിവിഷന്‍ താരം റീഹാനയും തന്റെ അനുഭവം പങ്കുവെക്കുകയാണ്. അഭിനേത്രിയാകും മുമ്പ് ഞാന്‍ നഴ്‌സായിരുന്നു. ആ സമയത്ത് ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരു ദിവസം ബസില്‍ നിന്ന് യാത്ര ചെയ്യവെ ഒരാള്‍ പിന്നീട് വന്ന് ദേഹത്ത് ഉരസാന്‍ തുടങ്ങി. നീങ്ങി നിന്നിട്ടും അയാള്‍ പിന്മാറിയില്ല. ഒടുവില്‍ തനിക്ക് നിയന്ത്രണം നഷ്ടമായി. അയാളോട് പൊട്ടിത്തെറിച്ചു, കുറേ നേരമായല്ലോ ഉരസുന്നു, എന്താണ് തേക്കുന്നത്, ഉരസി ഒരു വശം ചൂടായി, മറ്റേ വശം കൂടി കാണിച്ചു തരണമോ എന്ന് ചോദിച്ചു.

ബഹളം കേട്ട് ബസിലുള്ളവരെല്ലാം തിരിഞ്ഞു നോക്കിയെന്നും റീഹാന പറയുന്നു. എന്നാല്‍ ഒരാള്‍ പോലും അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. എല്ലാവരും മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ദേഷ്യം വന്ന താന്‍ കണ്ടക്ടറെ വിളിച്ചു. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ അക്രമിയെ ബസില്‍ നിന്നും ഇറക്കി വിട്ടുവെന്നും റീഹാന പറയുന്നു. തെറ്റായ ചിന്താഗതിയുള്ള പുരുഷന്മാര്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരക്കാരെ ധീരമായി തന്നെ നേരിടണമെന്നും റീഹാന അഭിപ്രായപ്പെടുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും മുമ്പൊരിക്കല്‍ റീഹാന സംസാരിച്ചിരുന്നു. തന്റെ വിവാഹ നിശ്ചയം നടക്കുന്നത് 16-ാം വയസിലാണ്. 18 ല്‍ കല്യാണം കഴിക്കുകയും 19 ല്‍ അമ്മയാവുകയും ചെയ്തു. 24-ാം വയസില്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഭര്‍ത്താവിന് നല്ല സ്വഭാവമായിരുന്നു. എന്നാല്‍ പിന്നീട് ആരൊക്കയോ പറയുന്നത് കേട്ട് അദ്ദേഹം മാറി.

തങ്ങള്‍ പിരിഞ്ഞു. അന്ന് താന്‍ ഒരു മെസ് നടത്തിയിരുന്നുവെന്നും റീഹാന പറഞ്ഞിരുന്നു. പിന്നീടാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. മക്കളെ നോക്കാന്‍ വേണ്ടി മാത്രമാണ് താന്‍ അഭിനയത്തിലേക്ക് കടന്നു വന്നതെന്നാണ് റീഹാന പറയുന്നത്. സീരിയലില്‍ നിന്നും ലഭിക്കുന്ന പണം താന്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമാണ് ഉപയോഗിക്കുകയെന്നും ആഢംബരത്തിനായി ഉപയോഗിക്കില്ലെന്നും റീഹാന പറഞ്ഞിരുന്നു. ഇപ്പോള്‍ സീ തമിഴിലെ മീനാക്ഷി പൊണ്ണ് എന്ന സീരിയലിലാണ് റീഹാന അഭിനയിക്കുന്നത്. നേരത്തെ ആനന്ദ രാഗം, പാണ്ഡ്യന്‍ സ്റ്റോര്‍ 2, തുടങ്ങിയ പരമ്പരകളിലും റീഹാന അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നേരത്തെ റീഹാന തുറന്നു പറഞ്ഞിരുന്നു. എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ചും ലൈംഗിക അതിക്രമവും എന്നാണ് റീഹാന പറഞ്ഞത്. താന്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കാലത്ത് തന്നോട് ഒരു ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് അത് വിളിച്ചു പറയാന്‍ തനിക്കായില്ല. താന്‍ വിളിച്ചു പറഞ്ഞാലും ആളുകള്‍ തന്നെ പ്രശ്‌നക്കാരിയായി കാണുകയേ ഉണ്ടാവുകയുള്ളൂവെന്നും മുമ്പൊരു അഭിമുഖത്തില്‍ റീഹാന പറഞ്ഞിരുന്നു.

Sreekumar

Recent Posts

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

12 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

19 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

34 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 hour ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

1 hour ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

2 hours ago