Film News

ചിന്നുവിന്റെയും തന്റെയും ആശംസകൾ നേർന്ന് രജിത് കുമാർ; ചിന്നുവിനെ അങ്ങനെ അങ്ങ് മറക്കാനാകുമോ ബി​ഗ് ബോസ് ആരാധകർക്ക്

ബി​ഗ് ബോസ് സീസൺ ആറ് അമ്പതാം ദിവസത്തിലേക്ക് എത്തിയപ്പോൾ ആശംസകളുമായി മുൻ മത്സരാർഥിയായ ഡോ. രജിത്‍ കുമാർ. മികച്ച പ്രകടനമാണ് എല്ലാ മത്സരാർഥികളും ഷോയിൽ നടത്തുന്നതെന്നാണ് രജിത് കുമാർ പറയുന്നത്. പ്രണയത്തിൽ വെള്ളം ചേർക്കരുതെന്നും അദ്ദേഹം കൃത്യമായി പറയുന്നുണ്ട്.

‘ഞാൻ കള്ളം ഒരിക്കലും പറയില്ല. എല്ലാവരും മികച്ചവരാണ്. കുറേപ്പേർ മുന്നിൽ എത്തിയിട്ടുണ്ട്. കുറച്ചു പേർ പുറകെ നിന്ന് വരികയും ചെയ്യുന്നു. ബിഗ് ബോസിൽ ഇനിയും 50 ദിവസങ്ങൾ ഉണ്ട്. പിന്നിൽ ഉള്ളവർക്ക് ഇനിയും മുന്നിലോട്ട് വരാം’ രജിത്‍കുമാർ – പറഞ്ഞു. ‘എന്റെ പ്രാണശ്വാസം ബിഗ് ബോസാണ്. അതിന്റെ നിലവാരം താഴേക്ക് പോകാൻ ഒരിക്കലും താൻ അനുവദിക്കില്ല. അതുകൊണ്ട് ചില സമയങ്ങളിൽ വിമർശനങ്ങളുന്നയിക്കും. എന്നാലും മികച്ച പ്രകടനമാണ്.

ഞാൻ ബിഗ് ബോസിനെ പ്രണയിക്കുന്നു. നിങ്ങളും പ്രണയിക്കുക. ഗെയ്‍മിനെ പ്രണയിക്കുക. പരസ്‍പരം പ്രണയിക്കുക. പക്ഷേ പ്രണയം ദിവ്യമായ അനുഭൂതിയാണ്. പ്രണയത്തിൽ മാലിന്യം ചേർക്കാതിരിക്കുക. അതിൽ വെള്ളം ചേർക്കരുത്’- അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ രണ്ട് മത്സരാർഥികളാണ് നിങ്ങൾക്ക് ആശംസകൾ നേരുന്നത്. ബിഗ് ബോസ് സീസൺ രണ്ടിൽ തനിക്ക് കരുത്തായ ചിന്നു എന്ന പാവയുമുണ്ട് എന്നും ഡോ രജിത് കുമാർ പറഞ്ഞു.

Ajay Soni