Film News

തുടക്കത്തിൽ മികച്ച അഭിപ്രായമായിരുന്നു തനിക്ക് ജാസ്മിനെ കുറിച്ച് ഉണ്ടായിരുന്നത്, രജിത് കുമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജാസ്മിന്‍ ജാഫറിനെക്കുറിച്ച് തുടക്കത്തില്‍ മികച്ച അഭിപ്രായമായിരുന്നു ഉണ്ടായിരുന്നതെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയായ രജിത്കുമാർ. ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നുവെന്നും ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയതെന്നും നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടിയായിരുന്നുവെന്നും നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ തനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാർ പറയുന്നു. ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു. മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാർ വ്യക്തമാക്കുന്നു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിത്കുമാർ.

ആരുടേയും യഥാർത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി, ആള്‍ക്കാരെ മുഴുവന്‍ പറ്റിച്ചോ, വിദഗ്ധമായി സംസാരിച്ചും വളച്ചെടുത്തുമൊക്കെ നമ്മള്‍ വലിയ സംഭവമാണെന്ന ധാരണ ഉണ്ടാക്കി വെക്കും. എന്നാല്‍ ആരും ഇല്ലാത്ത സമയത്തോ മറ്റോ ഉള്ളിലെ മൃഗം പുറത്ത് ചാടും. അപ്പോഴാണ് അങ്ങനെ അവന്‍ അല്ലെങ്കിൽ അവള്‍ ചെയ്യുമോയെന്ന തോന്നലുണ്ടാകുന്നത്. അതിനുള്ള വേദിയാണ് ബിഗ് ബോസ്. ജാസ്മിന്‍, നോറ, ജിന്റോ എന്നിവർ കാര്യങ്ങളെല്ലാം വിശദമായി പഠിച്ചിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത് . ജിന്റോ ഉള്‍പ്പെടെ അഞ്ചുപേർ വെളിയില്‍ നിന്ന് പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഒരു ദിവസം ജിന്റോ തന്നെ പറഞ്ഞിട്ടുണ്ട്. എന്നോടും കൂടെ നില്‍ക്കാന്‍ ഇവർ പറഞ്ഞെങ്കിലും ഞാന്‍ അവരോടൊപ്പം നില്‍ക്കാതെ മാറിപ്പോയെന്നും ജിന്റോ പറഞ്ഞു. ഇത് അവിടെ എല്ലാവരും അറിഞ്ഞുവെന്നും രജിത്കുമാർ പറയുന്നുണ്ട്. മാത്രമല്ല ഒരു ഫോണ്‍ നമ്പറിന്റെ കാര്യത്തില്‍ ജാസ്മിനും നോറയും റസ്മിനും തമ്മില്‍ സംസാരം ഉണ്ടായപ്പോള്‍ റസ്മിന്റെ ഫെയിസ് മുഴുവന്‍ മാറി ആകെ ഡൌണായി.

ഇതൊക്കെ കണ്ടാണ് ഇവർ പുറത്ത് നിന്നെ പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഞങ്ങളെപ്പോലുള്ളവർ മനസ്സിലാക്കുന്നത്. അപ്പോള്‍ യഥാർത്ഥത്തില്‍ പ്രേക്ഷകരുടെ നെഞ്ചില്‍ ചവിട്ടിയുള്ള കളിയല്ലേ ഇവർ കുറെയാളുകള്‍ ചെയ്തത് എന്നും ശുദ്ധമനസ്സോടെ വോട്ട് ചെയ്യാന്‍ ഇരിക്കുന്നവരാണ് മണ്ടന്മാരാകുന്നത് എന്നുമാണ് രജിത്കുമാര പറയുന്നത്. സൈക്കോളജി പഠിച്ച ഒരു വ്യക്തി എന്ന നിലയില്‍ കാര്യങ്ങള്‍ കൂടുതല്‍ വിശകലനം നടത്തിയപ്പോഴാണ് മനസ്സിലായത്, ഇവർ ഇന്നും ഇന്നലേയും പ്ലാന്‍ ചെയ്ത കാര്യമല്ല ഇത്, കുറേ നാളുകൊണ്ടുള്ള പ്ലാനിങ്ങാണ് എന്ന്. ബിഗ് ബോസ് വീടിലേക്ക് ചെന്ന് കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ ചെയ്യണം. ആർക്കും ഒരു അവസരവും കൊടുക്കാതെ എന്ത് വിഷയം ഉണ്ടായാലും അതിന് അകത്തേക്ക് ഇടിച്ച് കയറണം, എല്ലാ ഇടപെടലും നടത്തണമെന്നൊക്കെ ഇവർ തീരുമാനിച്ചെന്നും രജിത് കുമാർ പറയുന്നു.

ഇങ്ങനെ ഒരു പ്ലാനുമായി ആരും ബിഗ് ബോസിലേക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നത് എന്നും അങ്ങനെ വന്നാല്‍ ആളുകള്‍ക്ക് അത് പെട്ടെന്ന് മനസ്സിലാകുകയും നിങ്ങള്‍ പൊട്ടി പാളീസായി പുറത്തേക്ക് പോകുകയും ചെയ്യുമെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമേ നമ്മള്‍ ഇടപെടാന്‍ പാടുള്ളു. അല്ലാത്തിടത്ത് ചെയ്യരുത് എന്നും പുറത്ത് നിന്ന് ആരോ കൊടുത്ത കോച്ചിങ് ഇവർക്കൊക്കെയുണ്ട്. എന്നാല്‍ അതെല്ലാം പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ടെന്നും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു. അതേസമയം ഈ സീസണെക്കുറിച്ചുള്ള വിമര്ശനങ്ങളെക്കുറിച്ചും ജാസ്മിൻ ജിന്റോ അൻസിബ ഗബ്രി എന്നിവരെക്കുറിച്ചും രജിത്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അന്സിബയോട് തനിക്ക് ബഹുമാനം ഉണ്ടെന്നും ഗബ്രി ഒരു മികച്ച മത്സരാർത്ഥിയാണെന്നും ഒറ്റയ്ക്ക് കളിച്ചിരുന്നേൽ കപ്പടിക്കാൻ വരെ സാധ്യതയുണ്ടായിരുന്നുവെന്നും രജിത്കുമാർ വ്യക്തമാക്കിയിരുന്നു.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago