യുവയുടെയും മൃദുലയുടെയും വിവാഹത്തിന് പിന്നിൽ രേഖ രതീഷ്!

നടി മൃദുല വിജയ് വിവാഹിതയാകുന്നു, ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ,  മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതീവ സുന്ദരിയായി നീല നിറത്തിൽ ഉള്ള ലഹങ്ക അണിഞ്ഞാണ് മൃദുല നിശ്ചയത്തിന് എത്തിയത്. രണ്ടുപേരും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയതിനാൽ തന്നെ ഇരുവരും പ്രണയവിവാഹം ആണോ എന്ന് ആരാധകർക്ക് സംശയമുണ്ട്. പലരും ഇത് തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മൃദുല തന്നെ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

മഞ്ഞിൽ വിരിഞ്ഞ പൂവിൽ യുവയുടെ അമ്മവേഷമാണ് രേഖയ്ക്ക്. പൂക്കാലം വരവായി എന്ന സീരിയലിൽ രേഖയാണ് മൃദുലയുടെ അമ്മവേഷവും ചെയ്യുന്നത്. രണ്ടു പേരുമായും രേഖയ്ക്ക് ഏകദേശം രണ്ടുവർഷമായി  സൗഹൃദം ഉണ്ട്. ഇരുവരുടെയും ഇഷ്ട്ടാനിഷ്ടങ്ങളും രേഖയ്ക്ക് നന്നായി അറിയാം. ഇരുവർക്കും വിവാഹം നോക്കിയ സമയത്ത് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് ചിന്തിച്ചുകൂടെ എന്ന് രേഖയാണ് ആദ്യം പറഞ്ഞത്.

Rekha Ratheesh Youtube Channel

നടി രേഖ രതീഷ് ആണ് ഈ വിവാഹത്തിന് കാരണമായത്. ഇരുവരുടെയും കോമൺ സുഹൃത്ത് ആണ് രേഖ. വീട്ടിൽ വിവാഹ ആലോചനകൾ നോക്കുന്നുവെന്നു യുവ രേഖയോട് പറഞ്ഞപ്പോൾ ആണ് രേഖ മൃദുലയുടെ കാര്യം യുവയോട് പറയുന്നത്. നോക്കാം എന്നൊരു മറുപടിയാണ് അപ്പോൾ യുവ രേഖയോട് പറഞ്ഞത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു ജാതകം നോക്കിയപ്പോൾ പൊരുത്തവും ഉണ്ട്. അതോടെയാണ് വിവാഹം വീട്ടുകാർ ഉറപ്പിച്ചത്. ഇരുവരും ഒരേ മേഖലയിൽ നിന്നുള്ളവർ ആയത് കൊണ്ട് പ്രണയ വിവാഹം ആണോ എന്ന് ആരാധകർക്ക് സംശയം ഉണ്ടായിരുന്നു. ഇതിനു ഇതൊരു പ്രണയ വിവാഹം അല്ലായെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹം ആണെന്നും മൃദുല മറുപടി നൽകി. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിൽ യുവയും മൃദുലയും വ്യത്യസ്ത എപ്പിസോഡുകളിൽ എത്തിയിട്ടുണ്ട്. പരുപാടിയിൽ ഇരുവരും ഒരുമിച്ച് എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ്‌ ആരാധകരും.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

30 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago