മാർച്ച് 10 മുതൽ വിൻസിയുടെ ‘രേഖ’ ഒടിടിയിൽ കാണാം

വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തുകയാണ്. തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ .ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്.

രേഖ ഈവരുന്ന മാർച്ച് 10 മുതൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലർ ചിത്രമായ രേഖ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.ഫെബ്രുവരി 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ ഉണ്ണി ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി,രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.


രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് കാർത്തികേയൻ സന്താനമാണ്. എസ് സോമശേഖർ, കൽരാമൻ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സിനിമയുടെ എബ്രഹാം ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു.രേഖ തിയേറ്ററുകളിൽ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷൻസാണ്.

 

 

Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

27 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago