Categories: Film News

ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഒരു ദിവസത്തേക്ക്!

കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയ നായിക ആണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ പ്രശസ്തിയിൽ എത്തിച്ചത്. സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. നിരവധി സിനിമകളിലുള്ള അഭിനയത്തിലൂടെ താരം സിനിമ പ്രേമികൾക്ക് ഏറെ സുപരിച്ചതയായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ട് നിന്ന താരം മിനിസ്‌ക്രീനിലൂടെ പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറാൻ രേഖയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.

Rekha-about-Life

സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ താൻ ഏറ്റവും പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് രേഖ ഇപ്പോൾ. ‘ഡബ്ല്യു വിത്ത് രേഖ’ പേരിലാണ് രേഖ തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. വളരെ രസകരമായ രീതിയിൽ കൂടെ ജോലിചെയ്യുന്ന മറ്റ് താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചാറ്റ് ഷോ ആണ് താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചാറ്റ് മാത്രമല്ല തന്റെ ചാനലിൽ ഉള്ളതെന്നും രേഖ പറഞ്ഞു.
Rekha Image

‘ഡബ്ല്യു വിത്ത് രേഖ’  എന്ന പേരിൽ തുടങ്ങിയ ചാനലിൽ വാട്ട്, വൈ, വിച്ച്‌, വേര്‍, വെന്‍, ഹു എന്നിങ്ങനെയുള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ചേർത്തിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി. ഇതിനോടകം എട്ട് എപ്പിസോഡുകൾ ആണ് ഷൂട്ട് ചെയ്ത് കഴിഞ്ഞത്. തന്റെ ചാനലിനെ കുറിച്ചും പരിപാടിയെ കുറിച്ചും രേഖ പറഞ്ഞത് ഇങ്ങനെ, ‘ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം ഉൾപ്പെടുത്തിക്കൊണ്ടല്ല ഒരു എപ്പിസോഡും ഒരുക്കിയിരിക്കുന്നത്. രസകരമായ പല ഗേമുകളും ഉൾപ്പെടുത്തികൊണ്ടുള്ള ഒരു ഫണ്‍ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് എപ്പിസോഡുകൾ ആണ് ഇതിനോടകം പുറത്ത് വിട്ടത്. അവയ്ക്ക് രണ്ടെണ്ണത്തിനും മികച്ച പ്രതികരണം ആണ് കാണികളിൽ നിന്ന് ലഭിക്കുന്നത്.
Rekha Image

 
ചാറ്റ് ഷോയ്ക്കു പകരം ഒരു നല്ല വെബ് സീരീസ് ഒരുക്കണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ അതിനു വലിയ ചിലവ് ആയത് കൊണ്ട് ഈ ചാറ്റ് ഷോയിലേക്ക് ഒതുങ്ങുകയായിരുന്നു. ചാറ്റ് ഷോ ആയിട്ട് തന്നെ വലിയ ചിലവാണ് ഓരോ ദിവസവും. ഒരു ലക്ഷത്തി ഇരുപത്തിനായിരം രൂപയ്ക്ക് മുകളിൽ ആണ് ഒരു ദിവസത്തെ മാത്രം ചിലവ്. നാല് പ്രഫഷണൽ ക്യാമെറകൾ ഉപയോഗിച്ചാണ് പരുപാടി ഷൂട്ട് ചെയ്യുന്നത്. ചിലവ് കൂടിയാലും ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും നടത്തില്ല എന്നുമാണ് രേഖ പറഞ്ഞത്.

Sreekumar R