മലയാളത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. അഞ്ച് സീസൺ പൂർത്തിയാക്കി കഴിഞ്ഞ ബിംഗ് ബോസിന് വൻ ഫാൻ ഫോളോയിംഗുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥികളായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് റിങ്കു – വിങ്കു കൂട്ടുകെട്ട്. റിങ്കു എന്നറിയപ്പെടുന്ന റെനീഷ റഹ്മാനും വിങ്കു എന്ന വിളിക്കപ്പെടുന്ന വിഷ്ണു ജോഷിയും ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി.
റനീഷ സീരിയൽ രംഗത്ത് ബിംഗ് ബോസിന് മുമ്പും സജീവമായിരുന്നു. എന്നാൽ, വിഷ്ണു ഫിറ്റ്നസ് ഫ്രീക്കും മോഡലുമായിരുന്നു. 80 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് വിഷ്ണു ഷോയിൽ നിന്നും പുറത്തായത്. റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. ഷോയ്ക്ക് ശേഷവും ഇരുവരുടെയും സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്. ഇപ്പോൾ ഇരുവരും ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിൽ ഇരുവരും വധൂവരന്മാരെപ്പോലെയാണ് ഫോട്ടോഷൂട്ടിൽ എത്തിയിട്ടുള്ളത്.
ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം. വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷെർവാണിയാണ് വിഷ്ണു അണിഞ്ഞിട്ടുള്ളത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് പോലെയുണ്ട് എന്നാണ് ചിത്രങ്ങൾക്ക് കമന്റുകൾ നിറയുന്നത്. സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയ ബിഗ് ബോസിലെ കൂട്ടുകാരും കമന്റുകളുമായി എത്തി. എന്നാൽ, പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഇരുവരും വെഡ്ഡിങ് ലുക്കിൽ എത്തിയത്.