‘ശരിക്കും വിവാഹ നിശ്ചയം കഴിഞ്ഞ പോലെയുണ്ട്’; ബി​ഗ് ബോസിലെ റിങ്കു – വിങ്കു ജോഡിയുടെ ചിത്രങ്ങൾ വമ്പൻ ഹിറ്റ്

മലയാളത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. അഞ്ച് സീസൺ പൂർത്തിയാക്കി കഴിഞ്ഞ ബിം​ഗ് ബോസിന് വൻ ഫാൻ ഫോളോയിം​ഗുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥികളായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് റിങ്കു – വിങ്കു കൂട്ടുകെട്ട്. റിങ്കു എന്നറിയപ്പെടുന്ന റെനീഷ റഹ്മാനും വിങ്കു എന്ന വിളിക്കപ്പെടുന്ന വിഷ്ണു ജോഷിയും ബി​ഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി.

റനീഷ സീരിയൽ രംഗത്ത് ബിം​ഗ് ബോസിന് മുമ്പും സജീവമായിരുന്നു. എന്നാൽ, വിഷ്ണു ഫിറ്റ്നസ് ഫ്രീക്കും മോഡലുമായിരുന്നു. 80 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് വിഷ്ണു ഷോയിൽ നിന്നും പുറത്തായത്. റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. ഷോയ്ക്ക് ശേഷവും ഇരുവരുടെയും സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്. ഇപ്പോൾ ഇരുവരും ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിൽ ഇരുവരും വധൂവരന്മാരെപ്പോലെയാണ് ഫോട്ടോഷൂട്ടിൽ എത്തിയിട്ടുള്ളത്.

ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം. വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷെർവാണിയാണ് വിഷ്ണു അണിഞ്ഞിട്ടുള്ളത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് പോലെയുണ്ട് എന്നാണ് ചിത്രങ്ങൾക്ക് കമന്റുകൾ നിറയുന്നത്. സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയ ബി​ഗ് ബോസിലെ കൂട്ടുകാരും കമന്റുകളുമായി എത്തി. എന്നാൽ, പ്രമോഷന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഇരുവരും വെഡ്ഡിങ് ലുക്കിൽ എത്തിയത്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

5 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

5 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

5 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

5 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

9 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

10 hours ago