വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള അവതാരകയാണ് രഞ്ജിനി ഹരിദാസ്. മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരത്തിന് കുടുംബപ്രേക്ഷകർ ഉൾപ്പെടെ ആരാധകർ നിരവധിയാണ്. രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോള്‍ ജീവിതം ആഘോഷമാക്കുന്നതിനെ പറ്റിയാണ് താരം പറയാറുള്ളത്. നാല്പത് വയസിലേക്ക് എത്തിയതിന് ശേഷം ചില തിരിച്ചറിവുകള്‍ ഉണ്ടായതിനെ പറ്റി രഞ്ജിനി നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും നടി വിവാഹം കഴിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. രഞ്ജിനി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും വിവാഹത്തെ കുറിച്ച് ഉടനെ ഒരു തീരുമാനമില്ലെന്ന നിലപാടിലാണ് താരം ഇപ്പോഴും. അതേ സമയം താന്‍ പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. കാമുകന് ശരത്ത് പുളിമൂട് എന്നയാളുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് രഞ്ജിനി. കുറച്ച് നാളുകളായി രഞ്ജിനിയെ കുറിച്ചുള്ള വിശേഷങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയതായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. കാമുകന് ശരത്തിനൊപ്പം ഇരിക്കുന്ന കിടിലനൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി പങ്കു വെച്ചിരിക്കുന്നത്. ‘വളരെ നല്ല മൂഡിലാണ്’, എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷന്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…