‘ഒരമ്മയും ഇതാഗ്രഹിക്കില്ല. പക്ഷേ, എനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു’; ശരീരത്തിലേക്ക് നുഴഞ്ഞു കയറുന്ന കൈകളെ പേടിച്ച പയ്യനിൽ നിന്ന് ‘തൊട്ടുപോകരുത്’ എന്നു പറയാൻ കെൽപ്പുള്ള കരുത്തുറ്റ പെണ്ണിലേക്ക് !

നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രെഞ്ചു രഞ്ജിമാർ. കഠിനാധ്വാനത്തിനും പരിശ്രമത്തിനുമെല്ലാം ശേഷമാണു രെഞ്ചു രഞ്ജിമാർ ഇന്ന് കാണുന്ന നിലയിലേയ്ക്ക് വളർന്നത്. സമൂഹാംധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം ആരാധകർ ഏറെയാണ്. ഇന്നിപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. കഴിഞ്ഞിടെ മരണപ്പെട്ട ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റും ആർജെയുമായ അനന്യ കുമാരി അലക്സിനെ കുറിച്ചും ഒപ്പം രഞ്ജുവിന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് രഞ്ജു രഞ്ജിമാർ അഭിമുഖത്തിലൂടെ. രഞ്ജുവിന്റെ വാക്കുകളിലേക്ക്. ‘‘ഒരു വര്‍ഷം മുന്‍പായിരുന്നു അനന്യയുെട ലിംഗ മാറ്റ ശസ്ത്രക്രിയ. ഇതു കഴിഞ്ഞ് 41 ദിവസത്തിനു ശേഷം സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്തും. ജൽസ എന്നാണ് ചടങ്ങിെന്‍റ പേര്. അന്ന് അവളെ മണവാട്ടിയെപ്പോലെ ഒരുക്കി ‘ലച്ച’ എന്ന പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തിൽ കെട്ടിക്കൊടുക്കും. ‘ലച്ച’ കെട്ടിക്കൊടുക്കുന്നത് അവർ അമ്മയുടെ സ്ഥാനം തരുന്നവരാണ്. പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള കടമകൾ എല്ലാം നിര്‍വഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്നവരാണ്. അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത് ഞാനാണ്. ട്രാൻസ്‌വുമണ്‍ മരണം സംഭവിച്ചാൽ ജൽസ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തിൽ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് അമ്മയാണ്. ഒരമ്മയും ഇതാഗ്രഹിക്കില്ല. പക്ഷേ, എനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു” എന്നായിരുന്നു അനന്യയെ കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞത്. ഒരു ലിംഗത്തിൽ നിന്നും മറ്റൊരു ലിംഗത്തിലേക്കുള്ള മാറ്റാതെ കുറിച്ചും രഞ്ജുവിനു പറയുവാൻ ഉണ്ടായിരുന്നു. “മാനസികമായി മറ്റൊരു ജെൻഡർ ആണ് തനിക്കുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അവയവങ്ങളും മാറ്റം വരുത്തണം എന്നാഗ്രഹിക്കും.അതിൽ കുറ്റപ്പെടുത്താനാകില്ല. സ്ത്രീയാകാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഡോക്ടറെ വിശ്വസിച്ച് സർജറിക്ക് ഒരുങ്ങുകയാണ്. മനസ്സും ശരീരവും രണ്ടായിപ്പോകുന്നവർ ഉണ്ടെന്നു സമൂഹം അംഗീകരിക്കാത്തിടത്തോളം കാലം, ഇങ്ങനെയുള്ളവർ പരിഹസിക്കപ്പെടും. ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടും. മനസ്സിനും ശരീരത്തിനും ഏറ്റ കൊടിയ വേദനകളാണ് ‘ഞാൻ അവനല്ല, അവളാണ്’ എന്ന് തലയുയർത്തിപ്പിടിച്ചു പറയാൻ എന്നെ പഠിപ്പിച്ചത്. ഞാൻ വളരുകയായിരുന്നു. ശരീരത്തിലേക്ക് നുഴഞ്ഞു കയറുന്ന കൈകളെ പേടിച്ച പയ്യനിൽ നിന്ന് ‘തൊട്ടുപോകരുത്’ എന്നു പറയാൻ കെൽപ്പുള്ള കരുത്തുറ്റ പെണ്ണിലേക്ക്. പിന്നീടു നല്ലൊരു കരിയർ കണ്ടെത്തി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് വളർന്നു. പലര്‍ക്കും ഒരു ധാരണയുണ്ട് ട്രാൻസ്ജെൻഡേഴ്സിന്റെ പ്രധാന തൊഴിൽ സെക്സ് വർക്ക് ആണെന്ന്. അതല്ല എന്നു വിളിച്ചു പറയാനും ലോകത്തിനു മുന്നില്‍ തെളിയിക്കാനും എനിക്കു സാധിച്ചു. ഞങ്ങളുടെ ഉന്നമനത്തിനായി ‘ദ്വയ’ എന്ന സംഘടനയും തുടങ്ങി.” രഞ്ജുവിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. കാരണം ഒരു ട്രാൻസ് വുമണിന്റെ തുറന്നു പറച്ചിൽ ആണ് ഇത്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

55 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago