പുറത്തിറങ്ങി നോക്കിയപ്പോൾ വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നു

അനശ്വര്യ കലാകാരൻ കൊല്ലം സുധി വാഹാനാപ,കടത്തിൽ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച തികഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ആണ് സുധിയും കൂട്ടുകാരും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. എന്നാൽ ഗുരുതരമായി പരുക്ക് പറ്റിയ സുധിയെ ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാൻ ആയില്ല. സുധിയുടെ വിയോഗവാർത്ത ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ആ ആഘാതം ഇന്നും വിട്ടു മാറിയിട്ടില്ല എന്നതാണ് സത്യം. സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ താരത്തിന്റെ സുഹൃത്തുക്കളും സ്റ്റാർ മാജിക്ക് അംഗങ്ങളും എല്ലാം ഓടി വന്നിരുന്നു. അതിന്റെ ഒക്കെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത്രത്തോളം പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവൻ ആയിരുന്നു സുധി.

എന്നാൽ ഇപ്പോൾ സുധി മരണപ്പെട്ട ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് സുധിയുടെ ഭാര്യ രേണു. ഒരു അഭിമുഖത്തിൽ ആണ് രേണു ഈ കാര്യം പറയുന്നത്. രേണുവിന്റെ വാക്കുകൾ ഇങ്ങനെ, തലേ ദിവസം വിളിച്ചപ്പോഴും മോന് പല്ലുവേദന ആണെന്ന് പറഞ്ഞിരുന്നു. അത് കേട്ട് സുധി ചേട്ടൻ സങ്കടപ്പെട്ടിരുന്നു. രാവിലെ ഞാൻ വന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. പിറ്റേന്ന് രാവിലെ ആയിട്ടും സുധിച്ചേട്ടൻ വിളിച്ചില്ല. അപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചു. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. പതിവില്ലാതെ അന്ന് എനിക്ക് ഒരുപാട് കോളുകൾ വന്നു. ഇത് എന്താണ് സംഭവം എന്ന് ഞാൻ ഓർത്തു. ഇനി അന്നത്തെ പോലെ ഫേസ്ബുക്കിൽ വല്ലതും വന്നോ എന്ന് ഞാൻ ചിന്തിച്ചു. ഒരു ഫോൺ എടുത്തപ്പോൾ അത് സുധി ചേട്ടന്റെ സുഹൃത്ത് ആയിരുന്നു.

ഫേസ്ബുക്കിൽ ഒക്കെ എന്തോ കാണിക്കുന്നു, ഒന്നുമില്ല ശരി ചേച്ചി വെച്ചോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ഡാ, അച്ഛന് എന്തോ പറ്റി , നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിക്കേ അന്ന് ഞാൻ മോനോട് പറഞ്ഞു. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആളുകൾ എല്ലാം വീടിന്റെ മുന്നിൽ തടിച്ച് നിൽക്കുന്നു. ഞാൻ അന്വേഷിച്ചപ്പോൾ ഒരു അപകടം പറ്റി എന്നും സുധിക്ക് കുഴപ്പം ഒന്നുമില്ലെന്നും അവർ പറഞ്ഞു. എന്നാൽ എനിക്ക് അപ്പോഴേ കാര്യം മനസ്സിലായി. എന്നെ തനിച്ചാക്കി പോകരുത് എന്ന് ഞാൻ ഇപ്പോഴും ശുദ്ധിചെട്ടനോട് പറയുമായിരുന്നു. കാരണം എനിക്ക് ഒറ്റയ്ക്ക് ജീവിക്കണോ ഒറ്റയ്ക്ക് മക്കളെ നോക്കാനോ പറ്റില്ലെന്ന് സുധി ചേട്ടനോട് പറയുമായിരുന്നു. സുധിച്ചേട്ടന് ഒരിക്കലും ഞങ്ങളെ വിട്ട് പോകാനും പറ്റില്ല എന്നാണ് രേണു പറയുന്നത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago