പിച്ചക്കാരി ആയിട്ടോ, വെള്ള സാരി ഉടുത്തോ നടന്നാല്‍ അവര്‍ക്ക് സന്തോഷം ആകും!! രേണു സുധി

മലയാളി മനസ്സില്‍ മരണമില്ലാത്ത കലാകാരനാണ് കൊല്ലം സുധി. അകാലത്തില്‍ വിധി തട്ടിയെടുത്തെങ്കിലും ആരാധകരുടെ ഹൃദയത്തിലാണ് സുധിയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് പുലര്‍ച്ചെയാണ് വാഹനാപകടം സുധിയുടെ ജീവനെടുത്തത്. സ്വപ്‌നങ്ങളെല്ലാം ജീവിതത്തില്‍ സഫലമാക്കുന്നതിനിടെയാണ് സുധി രേണുവിനെയും മക്കളെും തനിച്ചാക്കിയത്. ഇനി സുധി തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് രേണുവും മക്കളും.

സുധിയുടെ വിയോഗ ശേഷം വലിയ വിമര്‍ശനമാണ് രേണുവിനെതിരെ നിറഞ്ഞത്. നല്ല വസ്ത്രം ധരിച്ചെന്നും ലിപ്സ്റ്റിക് ഇട്ടുനടക്കുന്നു എന്നെല്ലാ പറഞ്ഞ് വലിയ വിമര്‍ശനങ്ങളും പഴികളുമാണ് രേണു നേരിട്ടത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രേണു.

കൊല്ലം സുധി അവസാനമായി അഭിനയിച്ച ചിത്രം കുരുവിപാപ്പ കണ്ടിറങ്ങിയപ്പോഴാണ് രേണു വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഭര്‍ത്താവ് മരിച്ചിട്ടും മോഡേണ്‍ വസ്ത്രം ധരിച്ച് നടക്കുന്നെല്ലാം രേണുവിന് പഴി കേള്‍ക്കേണ്ടി വന്നിരുന്നു

‘എന്റെ സുധിച്ചേട്ടന്റെ ഇഷ്ടമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നന്നായി ഒരുങ്ങി നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ് എന്ന് രേണു പറയുന്നു. ഞാനിപ്പോള്‍ പിച്ചക്കാരി ആയിട്ടോ, വെള്ള സാരി ഉടുത്തോ നടന്നാല്‍ ഈ പറയുന്നവര്‍ക്ക് എല്ലാം സന്തോഷം ആയിരിക്കും. പക്ഷേ തന്റെ ലൈഫില്‍ അത് വിഷമം ആയിരിക്കും. ചേട്ടന്റെ ആത്മാവിനും എന്റെ മക്കള്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമായിരിക്കും.

മാത്രമല്ല വൃത്തിയില്ലാതെ നടന്നിട്ട് കാര്യമില്ലല്ലോ. അലമുറയിട്ട് കരഞ്ഞോണ്ടിരുന്നാല്‍ സുധിച്ചേട്ടന്‍ തിരിച്ചുവരോ. ഈ പറയുന്നവര്‍ സുധിച്ചേട്ടനെ കൊണ്ടുവരോ? ഇല്ലല്ലോ. സുധിച്ചേട്ടന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളിടത്തോളം കാലം ഞാന്‍ നന്നായിട്ട് തന്നെ നടക്കും’, എന്ന് രേണു പറയുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago