അഭിനയത്തിലേക്ക് ചുവടുവച്ച് രേണു സുധി!! ആശംസകളുമായി ആരാധകലോകം

മലയാളി മനസ്സിലെ അനശ്വര കലാകാരനാണ് കൊല്ലം സുധി. അഭിനയ ജീവിതത്തില്‍ ഉയരങ്ങള്‍ തേടുന്നതിനിടെ അകാലത്തിലാണ് വിധി സുധിയെ കവര്‍ന്നത്. സിനിമാ ലോകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. സ്റ്റാര്‍മാജികിലൂടെ ജനപ്രിയ താരമായി നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് വിധി സുധിയെ കവര്‍ന്നത്. 2023 ജൂണ്‍ അഞ്ചിന് തൃശ്ശൂര്‍ കൈപ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിലാണ് സുധി മരണപ്പെട്ടത്. സുധി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സുധിയുടെ വിയോഗ ശേഷം ഭാര്യ രേണുവും മക്കളുമെല്ലാം സാധാരണ ജീവിതത്തിലേക്ക് എത്തുന്നതേയുള്ളൂ. സോഷ്യല്‍മീഡിയയില്‍ സജീവമാണ് രേണു, റീല്‍സും മക്കളുടെ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. അതിനെതിരെ വലിയ വിമര്‍ശനവും രേണു നേരിട്ടിരുന്നു.

സുധി ചേട്ടന്‍ മരിച്ചെങ്കിലും തനിക്ക് അത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, തന്നോടൊപ്പം എന്നും സുധി ചേട്ടന്‍ ഉണ്ട് എന്നാണ് രേണു പറയാറുള്ളത്. ഇപ്പോഴിതാ രേണുവിന്റെ പുതിയ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്. അഭിനയത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് രേണുവും. രേണു ആദ്യമായി ഒരു ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ”കുഞ്ഞു പൂവേ”എന്നാണ് ആല്‍ബത്തിന്റെ പേര്.

രേണു തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. രേണു ആല്‍ബത്തിന്റെ ചെറിയ ഒരു ഭാഗം പുറത്തുവിട്ടിട്ടുണ്ട്. സൂര്യ ഗായത്രിയാണ് ആല്‍ബത്തിന്റെ ഡയറക്ടര്‍. നേഴ്‌സിന്റെ വേഷത്തിലാണ് രേണു എത്തുന്നത്.

ആല്‍ബത്തിന് ആശംസകള്‍ അറിയിച്ചാണ് രേണു വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്റെ ഫസ്റ്റ് ആല്‍ബം കുഞ്ഞുപൂവേ വരുന്നു…സൂര്യഗായത്രി മാമിന് നന്ദി. കുഞ്ഞുപൂവേ ടീമിന് എല്ലാ വിധ ആശംസകളും എന്നാണ് രേണു പങ്കുവച്ചത്. നിരവധി പേരാണ് രേണുവിന്റെ പുതിയ ചുവടുവയ്പ്പിന് ആശംസകള്‍ നേരുന്നത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago